
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് 121 പേർക്ക് കോവിഡ്. 74 പേർക്ക് നെഗറ്റീവ്. മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ്. 78 പേർ വിദേശത്ത് നിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ആരോഗ്യ പ്രവർത്തകരായ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.
സി ഐ എസ് എഫുകാരായ ഒൻപത് പേർക്കും രോഗം. തൃശൂർ 26 , കണ്ണൂർ 14 പാലക്കാട് 12, പത്തനംതിട്ട, മലപ്പുറം 13, കൊല്ലം 11, കോഴിക്കോട് 9 , ആലപ്പുഴ എറണാകുളം ഇടുക്കി അഞ്ച് , കാസർകോട് തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.സമ്ബര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്.
79 പേര്‍ രോഗ മുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.







