play-sharp-fill

കെ എം മാണി സ്മൃതി കാരുണ്യ ഭവനത്തിനു തറക്കല്ലിട്ടു

സ്വന്തം ലേഖകൻ കുറുപ്പന്തറ : കാരുണ്യ പ്രവർത്തന മേഹലയിലും മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലും നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ഉത്തമ മാതൃകയായിരുന്നു അന്തരിച്ച ആദരണീയനായ മുൻ ധനമന്ത്രി കെ എം മാണി സാർ എന്ന് കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു. തന്റെ വിലപ്പെട്ട പതിമൂന്ന് ബഡ്ജറ്റുകളിലൂടെ അനേകായിരം പാവപെട്ടവർക്കും ദരിദ്രർക്കുംവേണ്ടി ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുകയും ഗുരുതരമായ രോഗങ്ങൾക്കു വിധയരായ അനേകം സാധു രോഗികൾക്കു കാരുണ്യ നിതിയിലൂടെ കോടികണക്കിന് രൂപയുടെ ചികിത്സാസഹായം അദ്ദേഹം നൽകുകയും ചെയിതു. മാഞ്ഞൂർ പഞ്ചായത്തിലെ […]

കളക്ടറേറ്റ് വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരസഭയിലെ 19 വാർഡായ കലക്ടേറ്റിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊപ്രത്ത് ജങ്ഷനിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സാലി മാത്യു നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ടി.എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു. കൊപ്രത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി വിജയകുമാർ, സെക്രട്ടറി ജി.അജിത്കുമാർ ,ഈരയിൽ കടവ് റസിഡൻസ് പ്രസിഡണ്ട് മജീദ്, സെക്രട്ടറി വർക്കി മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ റാണീ വർഗീസ്, റീബാ വർക്കി എന്നിവർ ചടങിൽ പ്രസംഗിച്ചു. ഏഴ് ലോഡ് പ്ലാസ്റ്റിക് കുപ്പി മാലിന്യങ്ങൾ നഗരസഭക്ക് കൈമാറി. 150 പരം […]

ഓലിക്കാട് ഡെപലപ്‌മെന്റ് സൊസൈറ്റി ശുചീകരണം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി: കൊറോണയുടെയും മഴക്കാലത്തിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി ശുചീകരണദിനം ആചരിച്ചു. ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി ജനങ്ങളെ സംഘടിപ്പിച്ച് നടപ്പാക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നാടിന് മാതൃകയായി. ക്‌ളീൻ ആൻഡ് ഹെൽത്തി ഓലിക്കാട് മിഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കിയത്. ശുചീകരണത്തോടപ്പം ഗപ്പി മീനുകളെയും വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ്് എ.കെ വിജികുമാർ, സെക്രട്ടറി സുമേഷ് ജോസഫ് ഖജാൻജി റോയി ജയിംസ് എന്നിവർ നേതൃത്വം നൽകി.

അനധികൃത അവധിയെടുത്ത് മദ്യപിച്ച് കറങ്ങുന്നതിനിടെ വാഹനാപകടം: ലോക്ക് ഡൗണിൽ പൊലീസിന്റെ പേരുകളയാൻ ശ്രമിച്ച കറുകച്ചാൽ സിഐ കോട്ടയത്ത് ഒളിവിൽ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും സിഐയെ അറസ്റ്റ് ചെയ്തില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: അനധികൃത അവധിയെടുത്ത് മദ്യപിച്ച് കൂട്ടുകാരുമൊത്ത് കറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിമിനെ നാലു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ല. സലിം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ചാത്തന്നൂർ പൊലീസ് കേസെടുത്തിട്ടും ഇതുവരെ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടികൾ ഒന്നും ഉണ്ടായിട്ടുമില്ല. മേയ് 26 ന് രാത്രി ഒൻപതരയോടെ ദേശീയ പാതയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. സലിമും […]

ആറാം സെമസ്റ്റർ പരീക്ഷ; എം ജി സർവ്വകലാശാല വിദ്യാർഥികളെ വട്ടംകറക്കുന്നു: കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം: ആറാം സെമസ്റ്റർ പരീക്ഷകൾ ജൂണ് ഒന്നാം തിയതി തുടങ്ങുമ്പോൾ വിദ്യാർഥികൾ ആകെ ആശയക്കുഴപ്പത്തിൽ. വിദ്യാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാം എന്ന വാഗ്ദാനം വിശ്വസിച്ച വിദ്യാർഥികൾ ആപ്പിലായിരിക്കുകയാണ്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് വിദൂരമായ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നത് വെല്ലുവിളി ആയിരിക്കുകയാണ്. സ്വന്തമായി വാഹനമില്ലാത്ത വിദ്യാർഥികൾ ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങൾ അടിക്കടി മാറ്റിയും സർവ്വകലാശാല വിദ്യാർഥികളെ പരീക്ഷിക്കുകയാണ്. ചേർത്തലയിലെ പരീക്ഷാ കേന്ദ്രം മാറ്റിയത് ഇന്നാണ്. പുതിയ ഹാൾ ടിക്കറ്റ് വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. സംശയനിവാരണത്തിന് സർവ്വകലാശാലാ ആസ്ഥാനത്തേക്ക് വിളിച്ചാൽ […]

ബാർ തുറന്നു; മദ്യം കഴിച്ചു റോഡിലിറങ്ങി കാറുമായി അഭ്യാസം; പോസ്റ്റ് ഇടിച്ചു താഴെയിട്ട് നാട്ടുകാരെ ഇരുട്ടിലാക്കിയ യുവാവ് കുടുങ്ങി; പുതുപ്പള്ളിയ്ക്കു പിന്നാലെ മദ്യലഹരിയിൽ റോഡിൽ ഷോമാൻ കുടുങ്ങിയത് തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ: ബാർ തുറന്നു മദ്യം കഴിച്ചതിനു പിന്നാലെ കാറുമായി റോഡിലിറങ്ങി അഭ്യാസം കാട്ടിയ യുവാവ് പോസ്റ്റ് ഇടിച്ചു മറിച്ചിട്ട് നാട്ടുകാരെ ഇരുട്ടിലാക്കി. സംസ്ഥാനത്ത് ബാർ തുറന്ന ശേഷം നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ഉണ്ടായത് ചാവക്കാട് എടക്കഴിയൂരിലാണ്. കാർ ഓടിച്ച എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി ഷഫീഖിനെ അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ദേശീയ പാതയിലെ തിരക്കേറിയ എടക്കഴിയൂർ ജംഗ്ഷനിൽ ചുവന്ന സിഫ്റ്റ് കാറുമായി എത്തിയ യുവാവ് മദ്യലഹരിയിൽ കാർ തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു. നിയന്ത്രണം […]

ലോക്ക് ഡൗണിലും നിയന്ത്രിക്കാനാവാതെ കോവിഡ്: ആഞ്ഞടിക്കുന്ന കോവിഡിൽ രാജ്യത്ത് മരണം വർദ്ധിക്കുന്നു; ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ച് 8380 പേർക്ക്..!

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യം അഞ്ചാം ഘട്ട ലോക്ക് ഡൗണിലേയ്ക്കു കടന്നിട്ടും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണവും മരണവും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കോവിഡ് ഇപ്പോൾ പ്രതിസന്ധിക്കാലത്ത് അതിരൂക്ഷമായി തുടരുകയാണ്. ഓരോ ദിവസവും കേസുകൾ വർധിച്ചുവരികയാണ്. ഇത് ആശങ്ക ഇരട്ടിയാക്കുന്നു. ഒരു ദിവസത്തിനുള്ളിൽ 8380 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആദ്യമാണ്. 24 മണിക്കൂറിനുള്ളിൽ 193 മരണവും റിപ്പോർട്ട് ചെയ്തു. 89,995 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 5,164 പേർ മരിച്ചു. […]

അമ്മയെ കഴുത്തറുത്തു കൊന്നു: അച്ഛനെ തള്ളിയിട്ടു കൊന്നു; സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു; പൊലീസുകാരെ കുത്തി വീഴ്ത്തി: മദ്യവിൽപ്പന പുനരാരംഭിച്ച് നാലു ദിവസത്തിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം; എല്ലാം മദ്യലഹരിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം മദ്യവിൽപ്പന പുനരാരംഭിച്ചപ്പോൾ പരക്കെ അക്രമം. മദ്യവിൽപ്പന ആരംഭിച്ച് നാലു ദിവസം ആയപ്പോഴാണ് സംസ്ഥാനത്ത് വൻ അക്രമം ഉണ്ടായിരിക്കുന്നത്. മൂന്നു പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് മദ്യലഹരിയിലുള്ള അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്തു. കോട്ടയം തൃക്കൊടിത്താനത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതപ്പോൾ, മലപ്പുറത്ത് മകൻ അച്ഛനെ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊന്നു. മദ്യലഹരിയിലായിരുന്ന അക്രമം നടക്കുമ്പോഴെല്ലാം പ്രതികൾ. ചങ്ങനാശേരിയിൽ തൃക്കൊടിത്താനത്ത് മദ്യലഹരിയിൽ മകൻ […]

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ യോഗയും ആയുർവേദവും ഫലപ്രദം; രാജ്യം സ്വയംപര്യാപ്തത നേടുകയാണെന്നും പ്രധാനമന്ത്രി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യത്തെ യോഗയും ആയുർവേദവും ഫലപ്രദമാണെന്നു തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചാം ഘട്ടലോക്ക് ഡൗണിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമ്മിപ്പിച്ചു. ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയിൽ കൊവിഡിനെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പറഞ്ഞ അദേഹം രാജ്യത്തിന് മുന്നിലുള്ളത് പലതരം വെല്ലുവിളികളാണെന്നും പറഞ്ഞു. സാധാരണക്കാർ […]

വിവാദമായ ജനറൽ ആശുപത്രിയിലെ നിയമനം ഇനി ഓൺലൈൻ വഴി: അപേക്ഷകളും പരീക്ഷയും ഓൺലൈൻ വഴി

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണങ്ങളും സാമൂഹിക അകലവും ലംഘിച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ പരീക്ഷ ഇനി ഓൺലൈനിൽ. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ഒരു വർഷത്തെ കരാർ നിയമനത്തിനായാണ് നിയമനം നടത്തുന്നത്. ശനിയാഴ്ച അഭിമുഖത്തിനായി ആശുപത്രിയ്ക്ക് മുന്നിൽ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ തടിച്ചു കൂടിയിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫിസർ ഇടപെട്ട് അഭിമുഖം മാറ്റി വച്ചിരുന്നു. ഇതേ തുടർന്ന് തിരക്ക് ഒഴിവാക്കുന്നതിനായി പരീക്ഷകൾ ഓൺലൈനാക്കി മാറ്റുകയായിരുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ അപേക്ഷകൾ നൽകി തുടങ്ങാം. സർക്കാർ അറിയിപ്പ് […]