കോട്ടയം ജില്ലാ പൊലീസിലെ 29 പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു: കാക്കി അഴിക്കുന്ന മിടുക്കൻമാർ ഇവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ പൊലീസിലെ 29 ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. വിവിധ റാങ്കുകളിൽപ്പെട്ട 29 ഉദ്യോഗസ്ഥരാണ് ജില്ലയിൽ നിന്നും വിരമിക്കുന്നത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും, കേരള പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന 29 പേർക്കും യാത്രയയപ്പും നൽകി. കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എസ്.ഐ പി.ജി ഹരിദാസ്, കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബാബു പി.കെ, എരുമേലി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഹനീഫ കെ.വൈ, ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.ജെ ഷാജിമോൻ, […]

സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ദാനിയേൽ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു; വിരമിക്കുന്നത് ഏഴു വർഷത്തെ സർവീസിനു ശേഷം

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ മേയ് 31 ന് പടിയിറങ്ങുന്നു… ഏഴു വർഷത്തെ വിശ്വസ്ത സേവനം വിജയകരമായി പൂർത്തീകരിച്ച് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും. 1994 ൽ സി.എം.എസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനായി സേവനം ആരംഭിച്ച റോയ് സാർ തന്നെ ഏല്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റി ആത്മാഭിമാനത്തോടെ യാണ് കോളേജിന്റെ പടിയിറങ്ങുന്നത്. മഹത്തായ കലാലയത്തിന്റെ അമരക്കാരനായി നിയോഗം ലഭിച്ച അന്നു മുതൽ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സ്വതസിദ്ധമായ […]

ഭക്ഷണത്തെച്ചൊല്ലി തർക്കം: മദ്യലഹരിയിൽ തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊന്നു; മണിക്കൂറുകളോളം മകൻ മൃതദേഹത്തിന് കാവലിരുന്നു

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം മുറിയ്ക്കുള്ളിൽ ഇട്ട ശേഷം രാത്രി മുഴുവൻ മകൻ കാവലിരുന്നു. അർദ്ധരാത്രിയോടെ അയൽവാസിയെ വിളിച്ച് മകൻ വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മ ( 55) യാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബു(27)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച്‌ വീട്ടിലെത്തിയ […]

കുപ്പിയിൽ നിന്നും മൂർഖനെ എടുത്ത് ഉത്രയുടെ ശരീരത്തിലിട്ടു: പാമ്പിനെ നോവിക്കാൻ വടികൊണ്ട് അടിച്ചു; അടിയേറ്റ മൂർഖൻ ഉത്രയെ ആഞ്ഞുകൊത്തി; സഹോദരിയ്ക്കും പങ്കെന്നു സൂചന; സൂരജിന്റെ മൊഴി കുടുംബത്തെ കുടുക്കുന്നു

തേർഡ് ഐ ബ്യൂറോ കൊല്ലം: കുപ്പിയിൽ നിന്നും മൂർഖനെ എടുത്ത് ഉത്രയുടെ ശരീരത്തിൽ ഇട്ടു. ഇഴഞ്ഞു നടന്ന പാമ്പിനെ കമ്പിനടിച്ച് ഇളക്കിവിട്ടു. പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത് സൂരജ് നോക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയത് നിർണ്ണായകമായ വിവരങ്ങൾ. ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്റെ സഹോദരിയ്ക്കും അറിയാമായിരുന്നു എന്നു കൂടി സൂരജ് വെളിപ്പെടുത്തുന്നതോടെ കൊലപാതകത്തിൽ ഒരു കുടുംബം തന്നെ കുടുങ്ങമെന്ന് ഉറപ്പായി. ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട പാമ്പിനെ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് സൂരജ് മൊഴി നൽകിയതോടെയാണ് കേസ നിർണ്ണായകമായ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്. പാമ്പിനെ […]

നിഷാബുദിൻ നിര്യാതനായി

സംക്രാന്തി: വാഴക്കാലയിൽ ചിറയിൽ വീട്ടിൽ നിഷാബു ദ്ധീൻ നിര്യാതനായി. ഖബറടക്കം മേയ് 31 ഞായറാഴ്ച രാവിലെ പത്ിനൊന്നിന് കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ ഭാര്യ സുബൈദ ബീവി, മക്കൾ , ശിഹാബ്, ഷിഹാദ്, ഷിഹാസ്.

കൊറോണയിൽ പകച്ചു നിന്ന കോട്ടയത്തെ കൈപിടിച്ചു നടത്തിയ സുധീർ ബാബു ഇന്ന് കോട്ടയത്തോട് യാത്ര പറയും : ചരിത്രത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കളക്ടർ വിടവാങ്ങുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണയിൽ പകച്ചു നിന്ന കോട്ടയത്തിനെ പടുകുഴിയിൽ നിന്ന് കരകയറ്റി ചരിത്രത്തിൻ്റെ ഭാഗമായ ശേഷം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു സർവീസിൽ നിന്നും വിരമിക്കുന്നു. ഇന്ന് സർവീസിൽ നിന്നും വിരമിച്ച് ധർമ്മടത്തെ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ കോട്ടയത്തെ സുരക്ഷിത തീരത്ത് എത്തിച്ച ശേഷമാണ് മടങ്ങുന്നത് എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു . ലോകത്തിനു തന്നെ മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങളുമായാണ് കോട്ടയം ജില്ല കൊറോണയെ പ്രതിരോധിച്ച് നിന്നത്. രാജ്യത്ത് കൊറോണാ വ്യാപകമായപ്പോൾ  കോട്ടയത്തും പത്തനംതിട്ടയിലുമാണ് ആദ്യം […]

തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാൻ കെ.എസ് യു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കെ.എസ്.യൂ ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാകുന്നു. കെ.എസ്.യൂ സ്ഥാപക ദിനത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗല്ലി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ലോക്ക് ഡൗണ് കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തിയ ഒരുക്കാം അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് ശേഷം ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ നേരിട്ട് നേതൃത്വം നൽകുന്ന പ്രവർത്തനമാണ് ഇത്. വിദ്യാർത്ഥികൾക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി മുൻപോട്ടു വരാനുള്ള പ്രചോദനം ലക്ഷ്യമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കെ.എസ്.യൂ നിയോജകമണ്ഡലം പ്രസിഡന്റ് അൽഫിൻ ജോർജ് പടികര പറഞ്ഞു. […]

ക്ലാസുകൾ ഓൺലൈനിൽ: മൊബൈൽ വാങ്ങാൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ; വിക്ടേഴ്‌സ് ചാനൽ നോക്കി പഠിക്കാൻ സർക്കാർ; ചാനൽ കിട്ടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും നെട്ടോട്ടത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ വൈറസ് ബാധയെ തുടർന്നു സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകളിൽ ആരംഭിക്കുകയും ചെയ്തു. വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എല്ലാ കേബിൾ നെറ്റ് വർക്കുകളിലും വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്നില്ലെന്നാണ് പരാതി. ഓൺലൈൻ ക്ലാസുകളുടെ സാങ്കേതിക വിദ്യ പല മാതാപിതാക്കൾക്കും അറിയില്ല. ഇതിനിടെയാണ് ഓൺലൈൻ ക്ലാസ് നടത്തുന്ന വിക്ടേഴ്സ് ചാനൽ പല കേബിൾ നെറ്റ് വർക്കിലും ലഭിക്കാത്തത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിക്ടേഴ്സ് ചാനൽ […]

ക്ഷേത്രദർശനം അനുവദിക്കണം: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് എന്ന അതി ഭീകരമായ കൊറോണ രോഗം പടർന്നു പിടിക്കുമ്പോൾ കേരളത്തിൽ മദ്യ ശാലകളുടെ വിലക്കുകൾ എടുത്തു മാറ്റി ഭക്ത ജനങളുടെ സ്വാതന്ത്ര്യം തടഞ്ഞു വച്ചത് വിശ്വാസി സമൂഹത്തോടുള്ള വിവേചനമാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു വനിതാ നേതൃയോഗം ആരോപിച്ചു. ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ കീഴിൽ നിന്ന് സ്വതന്ത്രമാക്കണം. ഭക്ത ജനങ്ങളെ വഞ്ചിച്ചു കൊണ്ട് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ രാഷ്ട്രീയ താല്പര്യത്തിനായി ഉപയോഗിക്കുന്നു. വിശ്വാസികൾ ക്ഷേത്രം ഭരണം നടത്തട്ടെ. ഇങ്ങനെ ഒരു ദേവസ്വം ബോർഡ് […]

കൊറോണ പ്രതിരോധം: ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്‌മെന്റ് മേഖലകളിൽ മാത്രം; ആരാധനാലയങ്ങളും ഹോട്ടലുകളും ജൂൺ എട്ടു മുതൽ തുറക്കാനും അനുമതി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം മറ്റു സ്ഥലങ്ങളിൽ ഇളവ് അനുവദിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ എട്ടിനു ചേരുന്ന ഉന്നത അധികാര സമിതി യോഗത്തിനു ശേഷം കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഓരോ പ്രദേശത്തെയും രോഗത്തിന്റെ സാധ്യതകൾ അടക്കമുള്ളവ പരിശോധിച്ച ശേഷമാവും ലോക്ക് ഡൗൺ കൂട്ടണമോ ഇളവുകൾ […]