play-sharp-fill
സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ  യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ

അടിമാലി: സുഹൃത്തിനെ തേടി എത്തി. ഒടുവിൽ ഇയാളെ കാണാതെ വന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ഗുരുതരാവസ്ഥയിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആണ് യുവതി രതീഷ് എന്ന യുവാവിനെ അന്വേഷിച്ച് യുവതി അടിമാലിയിൽ എത്തിയത്.


ഫോണിൽ വിളിച്ചെങ്കിലും മറുപടി കിട്ടാത്തതിനെ തുടർന്ന് മേൽവിലാസം തിരക്കി യുവാവിന്റെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറി എടുത്ത യുവതി കൈ ഞരമ്ബ് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ടൗണിൽ നിന്നു കീടനാശിനി വാങ്ങി കഴിക്കുകയായിരുന്നു. പിന്നീട് ടാക്‌സി വിളിച്ച് തിരികെ പോകും വഴി വിഷം കഴിച്ചതായി ഡ്രൈവറോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡ്രൈവർ വാഹനം തിരികെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആയതിനാൽ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് യുവതിയുടെ മാതാപിതാക്കൾ കോട്ടയത്ത് മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ അമ്മയാണ് യുവതി.