കൊറോണ വൈറസ് ബാധ : ചൈനയിൽ നിന്നും എത്തിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യക സൈനിക കേന്ദ്രം

  സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നുമെത്തിക്കുന്നവരെ പ്രത്യക സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും. ഹരിയാനയിലെ പ്രത്യേക സൈനിക കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുന്നത്. പതിനാല് ദിവസം വരെയാണ് ഇവിടെ നിരീക്ഷണത്തിലുണ്ടാകുക. സൈനിക ഡോക്ടർമാർ ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘത്തെ ഇവിടെ നിയോഗിച്ചുട്ടുണ്ട്. രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സ നൽകും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ, ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിൽ എത്തും. എം.ബി.ബി.എസ് വിദ്യാർത്ഥികൾ അടക്കമുള്ള 20 അംഗ സംഘമാണ് […]

നൈജീരിയൻ സംഘം റിസോർട്ട് വാങ്ങാൻ കേരളത്തിലെത്തി ; മുതലാളിയുമായി കച്ചവടം പറഞ്ഞുറപ്പിച്ചു ; പിന്നീട് വില്യം മുങ്ങിയത് ലക്ഷങ്ങളുമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റിസോർട്ട് വാങ്ങാനെന്ന പേരിലെത്തി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് നൈജീരിയൻ സംഘം മുങ്ങി. വർക്കലയിലെ റിസോർട്ട് വിൽക്കാനുണ്ടെന്ന് കാണിച്ച് ഉടമ ഓൺലൈനിലും പത്രങ്ങളിലും പരസ്യം നൽകിയിരുന്നു. ഇതുകണ്ട് എത്തിയ നൈജീരിയക്കാരായ ജൂഡ്, വില്യം ലോംഗ് എന്നിവർ അതിവിദഗ്ദ്ധമായി തട്ടിപ്പ് നടത്തി 15ലക്ഷവുമായി കടന്നു. റിസോർട്ട് ഉടമ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കരമന പൊലീസ് അന്വേഷണം തുടങ്ങി. തട്ടിപ്പിന് ശേഷം മുംബയിലേക്ക് കടന്ന സംഘം ഇന്ത്യ വിട്ടോയെന്ന് വ്യക്തമായിട്ടില്ല. സമാന നിലയിൽ മറ്റ് പലരെയും ഇവർ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. […]

മലയാളികളെ വീണ്ടും നാണം കെടുത്തി സഞ്ജു സാംസൺ..! രണ്ടാം മത്സരത്തിലേയ്ക്കും വായുവിലേയ്ക്ക് റോക്കറ്റ് വിട്ട് പുറത്ത്; ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ സഞ്ജു

സ്‌പോട്‌സ് ഡെസ്‌ക് വെല്ലിങ്ടൺ: ആറ്റുനോറ്റിരുന്ന അവസരം ലഭിച്ച രണ്ടാം ട്വന്റി ട്വന്റിയിലും മലയാളികളെ നാണം കെടുത്തി സഞ്ജു സാംസൺ. പ്രാക്കും, തെറിവിളിയും പ്രാർത്ഥനയുമായി മലയാളികൾ ഒപ്പം നിന്നെങ്കിലും അവസരം ലഭിച്ച രണ്ടാം മത്സരത്തിലും ആകാശത്തേയ്ക്ക് റോക്കറ്റയച്ച് സഞ്ജു പടിക്കൽ കലമുടച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാതെ പോയ സഞ്ജു സാംസൺ ഒരു തവണ കൂടി പരാജയപ്പെട്ടതോടെ, ഇനി ഇന്ത്യൻ ടീമിലേയ്ക്കുള്ള മടങ്ങിവരവ് പോലും സംശയത്തിലായി. തുടർച്ചയായ നാലാം പരമ്പരയിലാണ് സഞ്ജു വി.സാംസൺ എന്ന തിരുവനന്തപുരം സ്വദേശിയെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൽ […]

ആറര കിലോഗ്രാം കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : ആറര കിലോഗ്രാം കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ.ത്യശ്ശൂർ, ചാവക്കാട്, മാമാബസാർ, വലിയ കത്ത് കടവിൽ കുഞ്ഞുമുഹമ്മദ് മകൻ അബ്ബാസ്(38) ആണ് പൊലീസ് പിടിയിൽ ആയത്. ഇയാളെ സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്ത് നിന്നും കൊല്ലങ്കോട് പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐ.പി.എസ്ിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു തോമസ്, ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് […]

ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

  സ്വന്തം ലേഖകൻ മുംബൈ: ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 190.33 പോയന്റ് നഷ്ടത്തിൽ 40,723.49ലും നിഫ്റ്റി 74.15 പോയന്റ് താഴ്ന്ന് 12,000 നിലവാരത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എസ്ബിഐ, ഇന്റസിൻഡ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഒഎൻജിസി, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹവിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിയാൽറ്റി സൂചിക നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

വയോധികയെ വീടിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി; മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

  സ്വന്തം ലേഖകൻ ഹരിപ്പാട്: വയോധികയെ വീടിനുപുറത്ത് മരിച്ച നിലയിൽ കണ്ടെത്തി . ആറാട്ടുപുഴ ഒന്നാം വാർഡ് കുറിച്ചിക്കൽ ജംഗ്ഷനിൽ വടക്ക് ഈരേകാട്ടിൽ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കള മുറ്റത്തെ അടുപ്പിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു . സുധാനന്ദൻ സമീപമുളള ക്ഷേത്രത്തിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ ക്ഷേത്രത്തിലേക്ക് പോയ ഇയാൾ പത്തരയോടെ തിരിച്ചെത്തിയപ്പോൾ മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ സുമതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . കൈകളും കാൽമുട്ടുകളും നിലത്തൂന്നി കലത്തിൽ മുഖം മുട്ടിയ […]

നാട്ടുകാരുടെ കോടികൾ മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ: സർക്കാർ ആശുപത്രികൾ മെച്ചമെന്ന് പറയുമ്പോഴും എംഎൽഎമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

അപ്‌സര.കെ.സോമൻ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം സ്വദേശത്തെ സ്വകാര്യ ആശുപത്രികളോടും വിദേശ ചികിത്സയോടുമാണ്. തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എൽഎമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസർക്കാർ അധികാരത്തിലേറി നാല് വർഷം ആകുമ്പോൾ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ്  ഓരോ എംഎൽഎമാരുടെ ചികിത്സാ ചെലവ്. […]

ഭയം വേണ്ട, ജാഗ്രത മതി ; കൊറോണ വൈറസ് എന്നാൽ എന്താണ് ?

സ്വന്തം ലേഖകൻ 1. എന്താണ് കൊറോണ വൈറസ് രോഗബാധ? ആർ.എൻ.എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം. 2. രോഗത്തിന്റെ ലക്ഷണങ്ങൾ? പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങൾ. 3. രോഗം പകരുന്നതെങ്ങിനെ ? ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. 4. രോഗ സാധ്യത കൂടുതലുള്ളവർ ആരെല്ലാം ? രോഗബാധിതരുമായോ, […]

വല്ലഭന് പുല്ലും ആയുധം….! മാസ്‌കിന് ക്ഷാമം വന്നതോടെ പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും വരെ മാസ്‌ക് ആക്കി ചൈനക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജീവൻ തന്നെ പ്രധാനം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്‌കിന് ക്ഷാമം വന്നതോടെ പച്ചക്കറിത്തോടുകളും സാനിറ്ററി നാപ്കിനുകളും വരെ മാസ്‌ക് ആക്കി ചൈനക്കാർ. വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്‌കിന് വലിയ ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റിയിരിക്കുകയാണ് ഇവിടുള്ളവർ. പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങൾ വരെ മാസ്‌കുകളായി രൂപാന്തരപ്പട്ടുകഴിഞ്ഞു. വൈറസ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മെഡിക്കൽ സ്‌റ്റോറുകൾക്ക് മുന്നിൽ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മാസ്‌കുകളടക്കമുള്ള വ്യക്തിശുചിത്വ വസ്തുക്കൾ വിറ്റുകഴിഞ്ഞു. വൈറസ് […]

കൊറോണ വൈറസ്: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഡോക്ടർമാരുടെ സംഘം ചൈനയിലേയ്ക്ക് പുറപ്പെട്ടു; അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ടു പേർ മലയാളി നേഴുസുമാർ

  സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ 400 പേരെ തിരികെ കൊണ്ടുവരുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട എയർ ഇന്ത്യയുടെ ബി 747 വിമാനം 3.30 ഓടെയാണ് വുഹാനിലെത്തുക. അഞ്ച് അംഗ മെഡിക്കൽ സംഘം വിമാനത്തിൽ ഉണ്ട്. മെഡിക്കൽ സംഘത്തിലെ രണ്ടു പേർ മലയാളി നഴ്സുമാരാണ്. നിപ കാലത്ത് ചികിത്സിച്ച് പരിചയമുള്ളവരാണ് ഇരുവരും. യാത്രക്കാർക്കായി മരുന്നുകൾ, […]