വയോധികയെ വീടിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി; മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

വയോധികയെ വീടിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി; മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Spread the love

 

സ്വന്തം ലേഖകൻ

ഹരിപ്പാട്: വയോധികയെ വീടിനുപുറത്ത് മരിച്ച നിലയിൽ കണ്ടെത്തി . ആറാട്ടുപുഴ ഒന്നാം വാർഡ് കുറിച്ചിക്കൽ ജംഗ്ഷനിൽ വടക്ക് ഈരേകാട്ടിൽ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കള മുറ്റത്തെ അടുപ്പിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു . സുധാനന്ദൻ സമീപമുളള ക്ഷേത്രത്തിലെ ജോലിക്കാരനാണ്.

കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ ക്ഷേത്രത്തിലേക്ക് പോയ ഇയാൾ പത്തരയോടെ തിരിച്ചെത്തിയപ്പോൾ മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ സുമതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകളും കാൽമുട്ടുകളും നിലത്തൂന്നി കലത്തിൽ മുഖം മുട്ടിയ നിലയിലായിരുന്നു മൃതദേഹം. മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിട്ടുണ്ട് . പാചകത്തിനിടയിൽ ബോധക്ഷയം സംഭവിച്ചു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം .