കൊറോണ വൈറസ്: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഡോക്ടർമാരുടെ സംഘം ചൈനയിലേയ്ക്ക് പുറപ്പെട്ടു; അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ടു പേർ മലയാളി നേഴുസുമാർ

കൊറോണ വൈറസ്: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഡോക്ടർമാരുടെ സംഘം ചൈനയിലേയ്ക്ക് പുറപ്പെട്ടു; അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ടു പേർ മലയാളി നേഴുസുമാർ

 

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. ആദ്യഘട്ടത്തിൽ 400 പേരെ തിരികെ കൊണ്ടുവരുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്.

ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട എയർ ഇന്ത്യയുടെ ബി 747 വിമാനം 3.30 ഓടെയാണ് വുഹാനിലെത്തുക. അഞ്ച് അംഗ മെഡിക്കൽ സംഘം വിമാനത്തിൽ ഉണ്ട്. മെഡിക്കൽ സംഘത്തിലെ രണ്ടു പേർ മലയാളി നഴ്സുമാരാണ്. നിപ കാലത്ത് ചികിത്സിച്ച് പരിചയമുള്ളവരാണ് ഇരുവരും. യാത്രക്കാർക്കായി മരുന്നുകൾ, ഗ്ലൗസുകൾ, മാസ്‌കുകൾ എന്നിവയ്ക്ക് പുറമേ ഭക്ഷണവും വെള്ളവും വിമാനത്തിൽ കരുതിയിട്ടുണ്ട്. സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് എയർ ഇന്ത്യ ജീവനക്കാർക്കും സർക്കാർ നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിലേക്ക് അഞ്ചംഗ ഇന്ത്യൻ ദൗത്യസംഘം. സംഘത്തിൽ രണ്ടു മലയാളികളും. നിപ, പ്രളയ കാലങ്ങളിൽ കേരളത്തിൽ പ്രവർത്തിച്ചവരാണ് ചൈനയിലേക്ക് പുറപ്പെട്ടത് . കൊറോണ ജാഗ്രതയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ഒറ്റയ്ക്ക് ഒരു മുറിയിൽ തന്നെ തുടരണമെന്ന് കൊറോണ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ . ഇവർ പുറത്തിറങ്ങുന്നത് പൂർണമായി ഒഴിവാക്കണം.

വീട്ടുകാരുമായി പോലും സമ്ബർക്കം പാടില്ല. ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചതിന് ശേഷം ഒറ്റയ്ക്ക് വരുന്നതാണ് നല്ലത്. വിമാനത്താവളങ്ങളിൽ നിന്നുള്ള ലിസ്റ്റ് ഉപയോഗിച്ചാണ് ചൈനയിൽ നിന്നെത്തിയവരെ കണ്ടെത്തുന്നത്. ഇതിനായി ഫീൽഡ് സ്റ്റാഫിൻറെയും ആശ വർക്കർമാരുടെയും സഹായം തേടിയിട്ടുണ്ടെന്നും ഡോ. അമർ ഫെറ്റൽ പറഞ്ഞു.