Spread the love

മെറ്റയുടെ സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തിൽ തടസപ്പെട്ടത്.

video
play-sharp-fill

ആയിരക്കണക്കിന് പേരാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം മെറ്റ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ സംതിങ് വെന്റ് റോങ് എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

മെസഞ്ചർ ആപ്പിലും പ്രശ്‌നങ്ങളുണ്ട്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്കും സമാനമായ എറർ സന്ദേശമാണ് കാണാൻ കഴിയുന്നത്.

അതേസമയം മെറ്റാ സേവനങ്ങളുടെ വെബ് പതിപ്പുകൾക്കാണ് പ്രശ്‌നമെന്നും മൊബൈൽ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എക്‌സ് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മെറ്റാ ആപ്പുകളുടെ പ്രവർത്തനം നിലച്ചത് വലിയ ചർച്ചയായിട്ടുണ്ട്.

പതിവ് പോലെ രസകരമായ ധാരാളം ട്രോളുകളും പിന്നാലെ പ്രചരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.