മലയാളികളെ വീണ്ടും നാണം കെടുത്തി സഞ്ജു സാംസൺ..! രണ്ടാം മത്സരത്തിലേയ്ക്കും വായുവിലേയ്ക്ക് റോക്കറ്റ് വിട്ട് പുറത്ത്; ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ സഞ്ജു

മലയാളികളെ വീണ്ടും നാണം കെടുത്തി സഞ്ജു സാംസൺ..! രണ്ടാം മത്സരത്തിലേയ്ക്കും വായുവിലേയ്ക്ക് റോക്കറ്റ് വിട്ട് പുറത്ത്; ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ സഞ്ജു

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

വെല്ലിങ്ടൺ: ആറ്റുനോറ്റിരുന്ന അവസരം ലഭിച്ച രണ്ടാം ട്വന്റി ട്വന്റിയിലും മലയാളികളെ നാണം കെടുത്തി സഞ്ജു സാംസൺ. പ്രാക്കും, തെറിവിളിയും പ്രാർത്ഥനയുമായി മലയാളികൾ ഒപ്പം നിന്നെങ്കിലും അവസരം ലഭിച്ച രണ്ടാം മത്സരത്തിലും ആകാശത്തേയ്ക്ക് റോക്കറ്റയച്ച് സഞ്ജു പടിക്കൽ കലമുടച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാതെ പോയ സഞ്ജു സാംസൺ ഒരു തവണ കൂടി പരാജയപ്പെട്ടതോടെ, ഇനി ഇന്ത്യൻ ടീമിലേയ്ക്കുള്ള മടങ്ങിവരവ് പോലും സംശയത്തിലായി.

തുടർച്ചയായ നാലാം പരമ്പരയിലാണ് സഞ്ജു വി.സാംസൺ എന്ന തിരുവനന്തപുരം സ്വദേശിയെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൽ രണ്ടു തവണ മാത്രമാണ് സഞ്ജുവിന് ഇന്ത്യൻ ക്യാപ്പ് അണിയാൻ ഭാഗ്യം ലഭിച്ചത്. ഈ രണ്ടു തവണയും പക്ഷേ, അതിരുകടന്ന ആവേശം കാട്ടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സ്ഞ്ജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി സഞ്ജുവിനെ ഇന്ത്യൻടീമിന്റെ ഭാഗമായി ഉൾപ്പെടുത്തിയത് വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടത്തിലായിരുന്നു. ഈ ടൂർണമെന്റിൽ ഒരു മത്സരം പോലും കളിപ്പിക്കാതെ സഞ്ജുവിനെ ബെ്ഞ്ചിലിരുത്തി. തുടർന്ന് ശ്രീലങ്കയ്‌ക്കെതിരെയും, ഓസട്രേലിയക്കെതിരെയുമുള്ള പരമ്പരകളിലും സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറി. എന്നാൽ, ഇതിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാൻ സാധിച്ചത്.

ഈ മത്സരത്തിൽ ആദ്യ പന്തിൽ സിക്‌സർ പറത്തിയ സഞ്ജു കോഹ്ലിയുടെ വരെ കയ്യടി നേടുകയും ചെയ്തു. എന്നാ്ൽ, തൊട്ടടുത്ത പന്തിൽ അശ്രദ്ധമായി കളിച്ച് വിക്കറ്റിനു മുന്നിൽ കുടുങ്ങി സ്ഞ്ജു പുറത്താകുകയായിരുന്നു. ഇതിനു ശേഷം ധവാന് പരിക്കേറ്റതോടെയാണ് ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന പരമ്പയ്ക്ക് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഈ പരമ്പരയിലും ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല.

ഇന്ത്യ പരമ്പര നേടിയ ശേഷമുള്ള നാലാം മത്സരത്തിലാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഇന്ത്യൻ ടീം തയ്യാറായത്. ഇന്ത്യൻ എടീമിനു വേണ്ടി ന്യൂസിലൻഡിൽ നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയുടെ സീനിയർ ടീമിലേയ്ക്കു സഞ്ജുവിനെ പരിഗണിക്കാൻ ഇടയാക്കിയത്. എന്നാൽ, ആ പ്രകടനത്തിന്റെ അടുത്തെങ്ങും എത്തുന്ന മികച്ച പ്രകടനം നടത്താൻ ഇത്തവണയും സഞ്ജുവിന് സാധിച്ചിട്ടില്ല. മികച്ച തുടക്കം കിട്ടിയിട്ടും അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. അഞ്ചു പന്തിൽ ഒരു സിക്‌സ് സഹിതം എട്ടു റൺസ് മാത്രമാണ് സഞ്ജുവിന് എടുക്കാൻ സാധിച്ചത്.