Spread the love

ആലപ്പുഴ:സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം.ഹരിപ്പാട് തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് ​ഗുരുതര പരിക്കേറ്റു.

video
play-sharp-fill

ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം – ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് പരിക്കേറ്റത്കരുവാറ്റ എം ജി എം സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് കുട്ടി .

സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ നേരെ ഓടിയെത്തിയ തെരുവുനായ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അദ്വിക്കിന്റെ മുഖത്തും ശരീരത്തിലും നിരവധിയിടങ്ങളിൽ നായയുടെ കടിയേറ്റിട്ടുണ്ട്.

കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.