play-sharp-fill
ആറര കിലോഗ്രാം കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ

ആറര കിലോഗ്രാം കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട് : ആറര കിലോഗ്രാം കഞ്ചാവുമായി ചാവക്കാട് സ്വദേശി പിടിയിൽ.ത്യശ്ശൂർ, ചാവക്കാട്, മാമാബസാർ, വലിയ കത്ത് കടവിൽ കുഞ്ഞുമുഹമ്മദ് മകൻ അബ്ബാസ്(38) ആണ് പൊലീസ് പിടിയിൽ ആയത്. ഇയാളെ സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്ത് നിന്നും കൊല്ലങ്കോട് പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.


പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐ.പി.എസ്ിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു തോമസ്, ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ആറ് ലക്ഷം രൂപയോളം വില വരും. തൃശൂർ ചാവക്കാട് കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , മത്സ്യ തൊഴിലാളികൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മോട്ടോർ സൈക്കിളിൽ കഞ്ചാവുമായി വരുമ്പോഴാണ് പ്രതി പിടിയിലായത്. ഭാര്യ തീ കൊളുത്തി മരണപ്പെട്ട കേസിലും, അടിപിടി കേസുകളിലും , ലഹരി കടത്ത് കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ബാബു.കെ.തോമസ് കൊല്ലങ്കോട് ഇൻസ്‌പെക്ടർ കെ.പി. ബെന്നി, സബ് ഇൻസ്‌പെക്ടർ സുധീർ.കെ .എസ് , എ.എസ്.ഐ ചന്ദ്രൻ.സി., സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു. എ.സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ക്യഷ്ണദാസ്. ആർ.കെ, സൂരജ് ബാബു.യു , ദിലീപ് .കെ, ഷിബു .ബി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയേയും കഞ്ചാവും പിടികൂടിയത്.