വാഹനങ്ങൾക്ക് പുതുമോടി ഇനി 15 ദിവസം മാത്രം: ചട്ടം കർശനമാക്കി കേന്ദ്ര സർക്കാർ

വാഹനങ്ങൾക്ക് പുതുമോടി ഇനി 15 ദിവസം മാത്രം: ചട്ടം കർശനമാക്കി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ വാഹനങ്ങളുടെ മധുവിധു കാലം ഇനി പതിനഞ്ച് ദിവസം മാത്രം. ഫോർ രജിസ്ട്രേഷൻ ബോർഡും ഒട്ടിച്ച് മാസങ്ങളോളം പുതിയ വണ്ടിയെന്ന പേരിലുള്ള കറക്കം തീർക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വാഹനങ്ങൾ റോഡിലിറക്കി 15 ദിവസത്തിനകം പുതിയ അതിസുരക്ഷാ നമ്പർ പ്ളേറ്റ് ഘടിപ്പിക്കണമെന്ന ചട്ടമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.

വാഹനം രജിസ്റ്റര്‍ചെയ്യുന്ന ദിവസംതന്നെ ‘വാഹന്‍’ വെബ്സൈറ്റില്‍നിന്ന് സ്ഥിരം രജിസ്ട്രേഷന്‍നമ്പര്‍ അനുവദിക്കുന്നുണ്ട്. ഈ നമ്പർ പതിച്ച നമ്പർ പ്ളേറ്റ് ഘടിപ്പിക്കാനാണ് 15 ദിവസം മാത്രം അനുവദിച്ചിരിക്കുന്നത്. ഫോർ രജിസ്ട്രേഷൻ എന്ന നമ്പർ രേഖപ്പെടുത്തിയ വാഹനങ്ങളിൽ കറങ്ങി നടന്നത് ക്രിമിനലുകൾ വൻ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നമ്പര്‍ രേഖപ്പെടുത്തിയുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റ് നല്‍കേണ്ടത് വാഹന നിര്‍മാതാവാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ വാഹനംവിറ്റ ഡീലര്‍മാര്‍ക്കുള്ള സേവനങ്ങള്‍ തടയും. വാഹനനിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സികളാണ് ഇപ്പോള്‍ നമ്പര്‍പ്ലേറ്റുകള്‍ നല്‍കുന്നത്.

പല വാഹനനിര്‍മാതാക്കളും ഒരേ ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ നമ്പര്‍ബോര്‍ഡ് തയാറാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.

റദ്ദാക്കപ്പെട്ട താത്കാലിക രജിസ്ട്രേഷന്‍ നമ്പരുകളുമായി നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ വര്‍ധിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്.

ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കേണ്ടത്. അതിനുമുമ്പുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നമ്പര്‍പ്ലേറ്റുതന്നെ ഉപയോഗിക്കാം.