പരാതി അന്വേഷിച്ചാൽ ചെറിയച്ഛൻ കുടുങ്ങും..! ചൈൽഡ് ലൈനിന്റെ വിരട്ടിൽ ഇല്ലാതായത് മൂന്നു ജീവിതങ്ങൾ; പോക്‌സോ കേസുകളുടെ ദുരുപയോഗത്തിൽ തകർന്ന് തരിപ്പണമായി ഇത്തിത്താനത്ത് ഒരു കുടുംബം

പരാതി അന്വേഷിച്ചാൽ ചെറിയച്ഛൻ കുടുങ്ങും..! ചൈൽഡ് ലൈനിന്റെ വിരട്ടിൽ ഇല്ലാതായത് മൂന്നു ജീവിതങ്ങൾ; പോക്‌സോ കേസുകളുടെ ദുരുപയോഗത്തിൽ തകർന്ന് തരിപ്പണമായി ഇത്തിത്താനത്ത് ഒരു കുടുംബം

സ്വന്തം ലേഖകൻ

കുറിച്ചി: സ്വന്തം മകൾക്കു തുല്യമായി കണ്ട് സ്‌നേഹിച്ചിരുന്ന നാല് വയസുകാരിയെ തല്ലിയ അച്ഛനെതിരെ പരാതി നൽകിയ യുവാവിനോടുള്ള ചൈൽഡ് ലൈൻ അംഗങ്ങളുടെ ഭീഷണിയിൽ നഷ്ടമായത് മൂന്നു ജീവനുകൾ. ഇത്തിത്താനം പൊൻപുഴപാലമൂട്ടിൽ രാജപ്പൻ നായർ (71), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരുടെ മരണത്തിലാണ് ഇപ്പോൾ ചൈൽഡ് ലൈൻ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സഹോദരന്റെ മകളായ നാലു വയസുകാരിയെ അച്ഛൻ തല്ലിയതായി രാജീവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയാണ് വക്രീകരിച്ച് ചൈൽഡ് ലൈൻ അംഗങ്ങൾ രാജീവിനെതിരെ തിരിച്ചു വിടാൻ ശ്രമിച്ചത്. ചൈൽഡ് ലൈനെതിരെ രാജീവിന്റെയും അച്ഛന്റെയും അമ്മയുടെയും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.

രാജീവിന്റെ സഹോദരന്റെ മകളായ നാലുവയസുകാരിയോട് രാജീവിനും അമ്മയ്ക്കും, അച്ഛനും വലിയ വാത്‌സല്യമായിരുന്നു.ഇവരുടെ വീട്ടിൽ എപ്പോഴും ഈ കുട്ടി ഓടിയെത്തുമായിരുന്നു. ഇതിനിടെ രണ്ടാഴ്ച മുൻപ് രാജീവിന്റെ സഹോദരനായ കുട്ടിയുടെ അച്ഛൻ  കുട്ടിയെ നന്നായി അടിച്ചു.  കരഞ്ഞു കൊണ്ട് ചെറിയച്ഛനോടാണ് കുട്ടി പരാതി പറഞ്ഞത്. നേരത്തെ സഹോദരനുമായി തർക്കമുണ്ടായിരുന്ന രാജീവ് കുട്ടിയെ തല്ലിയ സഹോദരനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകി. ഇതേ തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു.

ഇതിനിടെ സ്‌കൂളിൽ എത്തി കുട്ടിയെ കണ്ട് ചൈൽഡ് ലൈൻ മൊഴിയെടുക്കുകയും ചെയ്തു. ഇതിനു ശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ രാജീവിനെ കണ്ടതോടെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജീവിനെ വിളിച്ചു വരുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ചിലർ ഭീഷണിയുടെ രൂപത്തിൽ സംസാരിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴി പരിശോധിച്ചാൽ അച്ഛനെതിരെയല്ല, ചെറിയച്ചനെതിരെ കേസെടുക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്നാണ് രാജീവ് ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നും ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ കേസുകളിൽ അനാവശ്യമായി പ്രതിചേർക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളാണ് അക്ഷരാർത്ഥത്തിൽ ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്. തെറ്റായ രീതിയിൽ അറിയാതെ ചെയ്യുന്ന പിഴകളുടെ പേരിലാണ് പലരും പോക്‌സോ കേസിൽ കുടുങ്ങുന്നതും. വിചാരണ പൂർത്തിയായാലും ഇവരിൽ പലരും തെറ്റുകാരെന്ന പേരിൽ തന്നെ കഴിയേണ്ടിയും വരും. മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്മോമോർട്ടത്തിന്  ശേഷം സംസ്‌കരിച്ചു.