15 വർഷം സൈന്യത്തിൽ സേവനം ; വിരമിച്ച ശേഷം സ്‌കൂളിൽ കായികാദ്ധ്യാപൻ ; എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ  ഇന്ന് അറസ്റ്റിൽ

15 വർഷം സൈന്യത്തിൽ സേവനം ; വിരമിച്ച ശേഷം സ്‌കൂളിൽ കായികാദ്ധ്യാപൻ ; എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ ഇന്ന് അറസ്റ്റിൽ

 

സ്വന്തം ലേഖിക

കണ്ണൂർ: എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കായികാദ്ധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. പയ്യാവൂർ പൊലീസാണ് ഇന്ന് രാവിലെ അദ്ധ്യാപകൻ സജി പാട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. 8, 9,10 ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് പരാതിക്കാർ. ചന്ദനക്കാംപാറ സ്വദേശിയായ ഇയാളെ അയൽവാസിയുടെ വീട്ടിൽനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്‌കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ ഉണ്ടായത്. അദ്ധ്യാപകൻ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ചൂഷണത്തിന് വിധേയയായ ഒരു കുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയച്ചതിനെ തുടർന്ന് സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനികൾ അദ്ധ്യാപകനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഇന്ന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നേരത്തെയും അദ്ധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്‌കൂൾ മാനേജ്മെന്റ് ഇത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു.

ഇക്കുറിയും വിദ്യാർത്ഥിനികൾ പരാതി പറയാതിരിക്കാൻ രക്ഷിതാക്കളിൽ കടുത്ത സമ്മർദ്ദമുണ്ടായതായും വിവരമുണ്ട്. ലീഗൽ സർവ്വീസ് അതോറിറ്റിയും സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ പങ്കെടുത്തിരുന്നു. ഇവർ ഇന്നലെതന്നെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. നേരത്തെ ഉണ്ടായ ആരോപണവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൂടുതൽ കുട്ടികൾ ഇയാളുടെ ചൂഷണത്തിന് വിധേയമായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 15 വർഷം സൈനിക സേവനം നടത്തിയ ഇയാൾ 5 വർഷം മുമ്പാണ് സ്‌കൂളിൽ താത്കാലിക അദ്ധ്യാപകനായി ചേർന്നത്. അദ്ധ്യാപകനെതിരെ പരാതി ഉയർന്നിട്ടും സ്‌കൂൾ മാനേജ്‌മെന്റ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പി.ടി.എ പ്രസിഡന്റ് രാജി വച്ചിരുന്നുവത്രെ.

അദ്ധ്യാപകനെ കേസിൽനിന്ന് ഒഴിവാക്കാനും പരാതി പിൻവലിക്കാനും ചില കേന്ദ്രങ്ങളിൽനിന്ന് ഇപ്പോഴും ശക്തമായ ഇടപെടൽ നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സഹഅദ്ധ്യാപകരും വിഷയം പുറത്തറിയിക്കാതെ മൂടിവച്ചത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Tags :