കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹാജരായി; വിചാരണ നടപടികൾ അല്പസമയത്തിനകം; ഫ്രാങ്കോ എത്തിയത് കൊച്ചിയിൽ നിന്ന്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹാജരായി; വിചാരണ നടപടികൾ അല്പസമയത്തിനകം; ഫ്രാങ്കോ എത്തിയത് കൊച്ചിയിൽ നിന്ന്

 

സ്വന്തം ലേഖകൻ

കോട്ടയം : കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായി ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ കോട്ടയം ജില്ലാ കോടതിയിൽ ഹാജരായി.വിചാരണ നടപടികളുടെ ഭാഗമായി കോടതി ആദ്യ ഘട്ട സമൻസ് ആയച്ചതിനെ തുടർന്നാണ് ഫ്രാങ്കോ ശനിയാഴ്ച രാവിലെ പത്തരയോടെ കോടതിയിലെത്തിയത്.ഇന്ന് കേസിൽ ഫ്രാങ്കോ ജാമ്യമെടുക്കുമെന്നാണ് സൂചന.

ജലന്ധർ രൂപതയിലെ സഭാംഗമായിരുന്ന കന്യസ്തീയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷമാണ് ബിഷപ്പ് ഫ്രാങ്കോയെ വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുബാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.തുടർന്ന് ദിവസങ്ങളോളം ബിഷപ്പ് പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷമാണ് അന്വേഷണ സംഘം പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ബിപ്പിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.തുടർന്ന് കേസിന്റെ വിചാരണ കോട്ടയം ജില്ലാ കോടതി 3 ലേക്ക് മാറ്റി.കേസിൽ കഴിഞ്ഞ പതിനൊന്നിനാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കോടതി സമൻസ് ആയച്ചത്.എന്നാൽ കോടതി അവധി ആയതിനെ തുടർന്ന് അന്ന് കേസ് വിചാരണയ്‌ക്കെടുത്തില്ല.ഇതേ തുടർന്നാണ് ശനിയാഴ്ച വിചാരണ തീയതി നിശ്ചയിച്ചത്. വെള്ളിയാഴ്ച ഉച്ചയോടുകൂടി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ബിഷപ്പ് ഫ്രാങ്കോ രാവിലെ പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് കോടതിയിലെത്തിയത്.

തുടർന്ന് ജഡ്ജി എത്തുന്നതുവരെ കാത്തിരിക്കുകയായിരുന്നു.വിചാരണയ്ക്ക് മുന്നോടിയായ് പ്രതി ജാമ്യമെടുക്കുന്ന ആദ്യഘട്ട നടപടിക്രമമാണ് ഇന്ന് നടക്കുക.കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ജിതേഷ് കെ ബാബുവാണ് കോടതിയിൽ ഹാജരാകുക.