കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; കൊലപാതകം നടന്നത് വീടിനുളളിൽ വച്ച് ; കലി തീരാത്ത ഭർത്താവ് സ്വന്തം ലൈംഗീകാവയവം മുറിച്ചെടുത്തു

കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; കൊലപാതകം നടന്നത് വീടിനുളളിൽ വച്ച് ; കലി തീരാത്ത ഭർത്താവ് സ്വന്തം ലൈംഗീകാവയവം മുറിച്ചെടുത്തു

Spread the love

 

ക്രൈം ഡെസ്‌ക്

കോട്ടയം : വാക്കു തർക്കത്തെ തുടർന്ന് മീനടത്ത് ഭർത്താവ് ഭാര്യയെ വാക്കത്തിക്ക് വെട്ടിക്കൊന്നു.ഭാര്യയെ കൊലപ്പെടുത്തിയിട്ടും അരിശം തീരാത്ത ഇയാൾ സ്വന്തം ലൈഗീംകാവയവം മുറിച്ചെടുത്തു.രക്തത്തിൽ കുളിച്ചു കിടന്ന ഭാര്യയേയും ഭർത്താവിനേയും രക്ഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ കത്തി വീശി ഇയാൾ തുരത്തിയോടിക്കാൻ ശ്രമിച്ചു.പൊലീസകാർ സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടം കങ്ങഴക്കുന്നു ഭാഗത്തായിരുന്നു അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.മീനടം കങ്ങഴക്കുന്നു മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസ് (52) ആണ് ഭാര്യ സാറാമ്മ ( എൽസി (52)) വെട്ടിക്കൊലപ്പെടുത്തിയത്.ജോയി മാനസിക ആസ്വാസ്യംപ്രകടിപ്പിച്ചിരിന്നതായി നാട്ടുകാർ പറയുന്നു.ഇതുസംബന്ധിച്ച് സ്തീകരണം ഒന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ തന്നെ ജോയിയും സാറാമ്മയും വീടിനുളളിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു,ഇതേ തുടർന്ന് ഉച്ചയോടെ ജോയി സാറാമ്മയെ വെട്ടുകയായിരുന്നു.കഴുത്തിലും തലയിലും വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോയി പലതവണ വെട്ടി.

സാറാമ്മയുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്.രക്തത്തിൽ കുളിച്ചു കിടന്ന സാറാമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരെ കത്തിവീശി ഭയപ്പെടുത്തി ജോയി ഓടിച്ചു.ജോയി ആക്രമിക്കുമോ എന്ന് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പാമ്പാടിയിൽ നിന്ന് വന്ന പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴും ജോയി ഭീകരാന്തരീക്ഷം തുടർന്നു.ഇതിനിടെ സ്വന്തം വൃഷ്ണം ഇയാൾ മുറിച്ചെടുക്കുകയും ചെയ്തു.ഇതോടെ രക്തത്തിൽ കുളിച്ചായി ജോയിയുടെ നിൽപ്പ്.

ഒടുവിൽ പാമ്പാടി സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തി ബലം പ്രയോഗിച്ച് ജോയിയെ കീഴ്‌പ്പെടുത്തി.തുടർന്ന് ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക്് ശേഷം ആശുപത്രിലേക്കു മാറ്റി. പാമ്പാടി സ്റ്റേഷൻ ഓഫീസർ യു ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.ജോയി അപകടനില തരണം ചെയ്തതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.