
സ്വന്തം ലേഖിക
കൊച്ചി: പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികളുടെ അധോലോകമായി മാറുന്നു. മലയാളിക്ക് ഹോട്ടൽ പണിക്കും, കെട്ടിടം പണിയാനും, വീട്ടു ജോലിക്കും മുതൽ കൃഷിപണിക്കും വൃദ്ധരായ മാതാപിതാക്കളെ നോക്കാനും വരെ അന്യ സംസ്ഥാന തൊഴിലാളികൾ എന്നത് സുപരിചിതമാണ്.
ബംഗാളിയും ബീഹാറിയും ആസാമിയും യു പിക്കാരും ഒരു കുടക്കീഴിൽ അണിനിരന്നു കഴിഞ്ഞാൽ 10 മിനിറ്റു തികച്ചു പോലും വേണ്ട പെരുമ്പാവൂർ പിടിച്ചെടുക്കാൻ. കാശ്മീരി പണ്ഡിറ്റുകൾ ജന്മനാടുപേക്ഷിച്ച് പാലായനം ചെയ്ത പോലെ പ്രാണനും കൊണ്ട് രക്ഷപ്പെടാൻ പോലും ഇവർ അനുവദിക്കുകയില്ല. അത്രയ്ക് ഭീകരമാണ് സ്ഥിതിഗതികൾ . പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈംഗീക തൊഴിലാളികളുള്ളത്.
2014 ലെ മൈഗ്രേഷൻ സർവ്വേ പ്രകാരം അന്യസംസ്ഥാനത്തൊഴിലാളികളിൽ 20% ബംഗാളികളും 18% ബീഹാറികളും 17 % ആസാമീസും 15% യു പി സ്വദേശികളുമാണ് . എറണാകുളം ജില്ലയിൽ ബംഗാളിയുടെ ഗൾഫ് എന്നു വിശേഷിപ്പിക്കുന്ന പെരുമ്പാവൂർ മേഖല കേന്ദ്രീകരിച്ച് മാത്രം എട്ട് ലക്ഷം അവിദഗ്ദ അന്യസംസ്ഥാനക്കാരുണ്ട് .
പ്ലൈവുഡ് മേഖലയിലെ തൊഴിലവസരങ്ങളും രഹസ്യ സ്വഭാവമുള്ള ക്യാമ്പുകളും ആകർഷിച്ചെത്തിയവർ സമസ്ഥമേലെകളും കൈയടക്കുകയാണ്. ഇതിൽ ഡോക്ടർ മുതൽ ഹോട്ടൽ തൊഴിലാളികൾ വരെ എല്ലാ വിഭാഗവുമുണ്ട്.
പ്രഭാതത്തിൽ പ്രൈവറ്റ് സ്റ്റാൻഡിൽ ചെന്നാൽ ഉത്തരേൻഡ്യയിലെ പ്രമുഖ ദിനപത്രങ്ങൾ വാങ്ങാം . ബംഗ്ലാദേശികളായ കൊടും ക്രിമിന്നലുകൾ വ്യാജ കാർഡുകളുമായി ധാരാളം ഇവിടെ വിലസുന്നുണ്ട് . എന്തു ക്വട്ടേഷനും ഇക്കൂട്ടർ പിടിക്കും ക്യത്യം കഴിഞ്ഞ് കാർഡും മൊബൈൽ ഫോണും ഉപേക്ഷിച്ചു മടങ്ങുന്ന ഈക്കൂട്ടരെ സാറ്റലൈറ്റ് ഉപയോഗിച്ചാൽ പോലും കണ്ടുകിട്ടാൻ വഴിയില്ല . ഇവരെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘങ്ങൾ പോലും പെരുമ്പാവൂരിലുണ്ടന്നാണറിയുന്നത്.
2019 ൽ മാത്രം ഏകദേശം 200 കിലോയ്ക്ക് മുകളിൽ കഞ്ചാവും 1000 കിലോയിലധികം പാൻപരാഗ് ഉൽപ്പന്നങ്ങളും പല തവണകളായി ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട് . ലഹരി മാഫിയയുടെ കാരിയറായി പ്രവർത്തിക്കുന്നതും അന്യ സംസ്ഥാന തൊഴിലാളികൾ തന്നെയാണ്.
അന്യസംസ്ഥാനത്തൊഴിലാളി എന്ന വിപണി കണ്ട് ക്യഷിയിറക്കുന്നവർ പോയന്റ് ബ്ലാങ്കിൽ നിൽക്കുകയാണന്ന വസ്തുത മറക്കുകയാണ് . ജനവാസ മേഖലയിൽ ഒരു കുടുംബത്തിന്റെ ആട്ടിൻകൂട്ടിൽ നിന്നും പിടിക്കപ്പെട്ട് നാട്ടുകാർ പോലിസിലേൽപ്പിച്ച ബംഗാളി അര മണിക്കൂറിനുള്ളിൽ ഇറങ്ങി വന്ന് പരസ്യമായി വെല്ലുവിളിച്ചതും അടുത്ത ദിവസങ്ങളിലാണ്.
ഇനി ഇവരെ നിയന്ത്രിക്കാൻ സാധ്യമല്ല കാരണം പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇവരുടെ വോട്ടു ബാങ്കിന്റെ മേൽ കണ്ണുവെച്ചു കഴിഞ്ഞു അതിന്റെ ആദ്യപടിയെന്നോണം ക്ലാസുകളും സംഗമങ്ങളും ആരംഭിച്ചു കഴിഞ്ഞു .
ഞായറാഴ്ച പകൽ പോലും പെരുമ്പാവൂർ പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്തു കൂടി പെൺകുട്ടികൾക്ക് തനിയെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ലഹരി കൊടുത്ത് വളർത്തിയ ഈ വിഷജന്തുക്കൾ തൊഴിലവസരം കുറഞ്ഞതോടു കൂടി അടുക്കളപ്പുറങ്ങളിൽ തമ്പടിക്കുന്ന കാലം ആരംഭിച്ചു കഴിഞ്ഞു.