play-sharp-fill

രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കും ; അമിത് ഷാ

സ്വന്തം ലേഖിക ന്യൂഡൽഹി : രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 19 ലക്ഷം ആളുകളാണ് രേഖകൾ തയ്യാറാക്കത്തതിനാൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിനിടയിലാണ് രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തു വയസുകാരൻ കാനഡയിൽ വയലിൻ വായിച്ചു പ്രളയത്തിൽ തകർന്ന കേരളത്തിനായി; സാമിന്റെ വയലിൻ വായനയിൽ മയങ്ങി കേരള മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോട്ടയം: തുടർച്ചയായ രണ്ടാം വർഷവും പ്രളയത്തിൽ തകർന്ന കേരളത്തിനായി കാനഡയിലെ തെരുവുകളിൽ ഒരു പത്തു വയസുകാരൻ വയലിൻ വായിക്കുകയായിരുന്നു. കാനഡയിലെ ഓഷ്വാ തെരുവുകളിൽ ആ പത്തു വയസുകാരന്റെ വയലിനിൽ നിന്നും മലയാളം അടക്കമുള്ള ഭാഷകളിലെ ഗാനങ്ങൾ ഒഴുകിയെത്തിയതോടെ കേരളത്തിന് നേരെ നീണ്ടത് സഹായ ഹസ്തം. കാനഡയിലെ ഓഷ്വായിൽ സ്ഥിരതാമസമാക്കിയ കോട്ടയം തോട്ടയ്ക്കാട് ഓലിക്കരപുത്തേട്ട് കടുപ്പിൽ ടാജു എ.പുന്നൂസിന്റെയും, ഭാര്യ സൂസൻ കോര അഞ്ചേരിലിന്റെയും പത്തുവയസുകാരൻ പുത്രൻ സാം ടി.നൈനാനാണ് കാനഡയിൽ വയലിൻ വായിച്ച് കേരളത്തിനായി കൈ കോർത്തത്. സാമിന്റെ വയലിൻ വായന […]

കാലവർഷം മൂന്നാഴ്ച്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കാൽ നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ കാലവർഷമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ ഗതിയിൽ ജൂൺ ഒന്ന് മുതൽ സെപ്റ്റബർ 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത്തവണ ഒരാഴ്ച വൈകിയാണ് സംസ്ഥാനത്ത് മഴയെത്തിയത്. ശരാശരി ലഭിക്കേണ്ട മഴയെക്കാൾ ഇത്തവണ 33 ശതമാനത്തിന്റെ കുറവാണ് ജൂണിൽ ലഭിച്ചത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ മഴ ശരാശരിയെക്കാൾ അധികമഴയാണ് ലഭിച്ചത്. രാജ്യത്തുടനീളം കണക്കിലെടുക്കുമ്‌ബോൾ ഇതുവരെ 10 ശതമാനം മഴയാണ് അധികമഴ […]

ആരാധനാലായങ്ങൾക്ക് ഇനി ‘ തിരുപ്പതി മോഡൽ ‘ സുരക്ഷ

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ തിരക്കേറിയ ആരാധനാലായങ്ങളിലെ സുരക്ഷയ്ക്കായി ആരാധനാലയ സംരക്ഷണ സേന രൂപീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയടക്കം പ്രമുഖ ആരാധനാലയങ്ങളിലെ തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനുമാണ് ആരാധനാലയ സംരക്ഷണ സേന രൂപവത്കരിക്കുക. പോലീസ് ആസ്ഥാനത്ത് ചേർന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു ആരാധനാലയങ്ങൾക്ക് ‘തിരുപ്പതി മോഡൽ’ സുരക്ഷ കേരളത്തിലും നടപ്പാക്കണമെന്ന നിർദേശം ഉയർന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡിജിപി ഉടൻ സർക്കാരിനു കത്തു നൽകും. സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്ഐഎസ്എഫ്) രൂപവത്കരിച്ചതു പോലെ ‘ആരാധനാലയ സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിർദേശം. നിലവിൽ […]

ഉദ്യോഗാർത്ഥികൾ പ്രെഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി. എസ്. സി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സി പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി. പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം. പരീക്ഷ ഉൾപ്പെടെ പി.എസ്.സിയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള നിർദ്ദേശം. ആധാറില്ലാത്തവർ തിരിച്ചറിയൽ സാദ്ധ്യമാകുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന മറ്റ് സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണമെന്നും നിർദ്ദേശമുണ്ട്.വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ […]

ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടി കെട്ടി എസ്. എഫ്. ഐ ; അഭിമന്യുവിനെ മറന്നു

സ്വന്തം ലേഖിക തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പിൽ പതാക നാട്ടി എസഎഫ്.ഐയുടെ പ്രകടനം. തിരുവനന്തപുരം എ.ജെ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം നടത്തിയിരിക്കുന്നത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടിനൊപ്പം തന്നെ കൊടി കെട്ടി പ്രകടനം നടത്തിയതിനെതിരെ ശക്തമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. അഭിമന്യുവിനെ […]

വിദഗ്ധപരിശോധനയ്ക്കായി ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര. ചികിത്സ ആവശ്യമായി വരികയാണെങ്കിൽ അത് ഇവിടെ തന്നെയായിരിക്കും നടത്തുക.യുഎസിലെ വിദഗ്ധപരിശോധനകൾക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന. കഴിഞ്ഞ കുറേ നാളുകളായി ഉമ്മൻചാണ്ടിക്ക് സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു. കേരളത്തിൽ രണ്ട് ആശുപത്രികളിൽ പരിശോധന നടത്തി. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോർട്ടുകളാണു ലഭിച്ചത്. തുടർന്നാണ് അമേരിക്കയിൽ വിദഗ്ധപരിശോധന നടത്താൻ തീരുമാനിച്ചത്.കേരളത്തിൽനിന്നു ദുബായിലെത്തി, അവിടെയുള്ള മകൾ അച്ചുവുമൊത്താണ് യാത്ര. മകൻ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്.

ക്രിമിനൽ കേസുകളിൽ റെക്കോർഡ് സൃഷ്ടിച്ച് കെ. സുരേന്ദ്രൻ ; സ്വന്തം പേരിലുള്ളത് 240 കേസുകൾ

സ്വന്തം ലേഖിക പത്തനംതിട്ട : കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെ പേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ. നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വരണാധികാരിക്ക് സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത്. മിക്കതും ഇപ്പോൾ ബഹുമാനപെട്ട കോടതിയുടെ പരിഗണനയിലാണ് . സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് […]

ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31-വരെ നീട്ടി. സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ഇനിയും ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങില്ലെന്ന് ഇതിനിടെ സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.സെപ്റ്റംബർ 30-വരെയാണ് ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാൽ, സംസ്ഥാനത്ത് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആധാർ ബന്ധിപ്പിക്കാനായിട്ടില്ല. അവസാന ദിനമായ തിങ്കളാഴ്ച റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ-ബന്ധിപ്പിക്കാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയത് പലയിടങ്ങളിലും സെർവർ തകരാറിനും ഇടയാക്കി.അതിനാലാണ് ഈ […]

പ്രണയം തലയ്ക്ക് പിടിച്ച് പതിനഞ്ചുകാരിയുമായി ഒളിച്ചോട്ടം ; പോലീസ് പൊക്കി അകത്തിട്ടു. ജയലിൽ നിന്ന് ഇറങ്ങിയതോടെ വീണ്ടും പ്രണയം പൂത്തു. ഒടുവിൽ കണ്ടത് കമിതാക്കളുടെ തൂങ്ങിയാടുന്ന മൃതദേഹങ്ങൾ

സ്വന്തം ലേഖിക വിതുര: അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര വാവറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ അസീസിന്റെയും ഫദീലയുടെയും മകൻ അറാഫത്ത് (26), ചെറ്റച്ചൽ മരുതുംമൂട് മൊട്ടമൂട് ഷിയാന മൻസിലിൽ ഷിജുവിന്റെയും ഷീജയുടെയും മകൾ ഷിയാന (16) എന്നിവരാണ് മരിച്ചത്. സെപ്തംബർ 25 മുതലാണ് ഇവരെ കാണാതായത്. അറാഫത്തും ഷിയാനയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വർഷം അറാഫത്ത് ഷിയാനയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് ഇരുവരെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ […]