വിദഗ്ധപരിശോധനയ്ക്കായി ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്ക്

വിദഗ്ധപരിശോധനയ്ക്കായി ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കായി മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ന്യൂയോർക്കിലേക്കു പോയി. തൊണ്ടയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് യാത്ര.

ചികിത്സ ആവശ്യമായി വരികയാണെങ്കിൽ അത് ഇവിടെ തന്നെയായിരിക്കും നടത്തുക.യുഎസിലെ വിദഗ്ധപരിശോധനകൾക്ക് ഏഴുദിവസം വേണ്ടിവരുമെന്നാണു സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറേ നാളുകളായി ഉമ്മൻചാണ്ടിക്ക് സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു. കേരളത്തിൽ രണ്ട് ആശുപത്രികളിൽ പരിശോധന നടത്തി. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോർട്ടുകളാണു ലഭിച്ചത്.

തുടർന്നാണ് അമേരിക്കയിൽ വിദഗ്ധപരിശോധന നടത്താൻ തീരുമാനിച്ചത്.കേരളത്തിൽനിന്നു ദുബായിലെത്തി, അവിടെയുള്ള മകൾ അച്ചുവുമൊത്താണ് യാത്ര. മകൻ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്.