സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം
സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ മേലുദ്യോഗസ്ഥർക്കു മുന്നിൽ അപേക്ഷയുമായി നിൽക്കേണ്ട ആവശ്യം ഇനിയില്ല. ഓൺലൈനായി അവധിയെടുക്കാനുള്ള സംവിധാനം ഈമാസം ഒന്നുമുതൽ നിലവിൽ വന്നു. ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാർക് വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. […]