video
play-sharp-fill

Saturday, May 17, 2025
Homeflashസർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം

സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ ഇനി ഓൺലൈനായി അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ മേലുദ്യോഗസ്ഥർക്കു മുന്നിൽ അപേക്ഷയുമായി നിൽക്കേണ്ട ആവശ്യം ഇനിയില്ല. ഓൺലൈനായി അവധിയെടുക്കാനുള്ള സംവിധാനം ഈമാസം ഒന്നുമുതൽ നിലവിൽ വന്നു.

ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാർക് വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതത് മേധാവികൾക്ക് ഫോം പൂരിപ്പിച്ചു നൽകി അപേക്ഷ സമർപ്പിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ഇനിമുതൽ കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഓൺലൈൻ ആയി അവധിക്ക് അപേക്ഷിക്കാം. ജീവനക്കാർക്കു നൽകിയിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് സ്പാർക് പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുദ്യോഗസ്ഥൻ ഇവ ഓൺലൈനായിത്തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങൾ ഡിജിറ്റൽ സർവീസ് ബുക്കിലും രേഖപ്പെടുത്തും. അതേസമയം, ഗൾഫിലേക്കും മറ്റും പോകാനായി ദീർഘകാലത്തേക്കുള്ള അവധിയെടുക്കൽ ഓൺലൈൻ വഴി നടക്കില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments