11 കെവി ലൈന് അരികിൽ ഏറ്റുമാനൂർ നഗരസഭ വാട്ടർ ടാങ്ക് പണിതത് അനുമതിയില്ലാതെ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ നഗരസഭയുടെ അനാസ്ഥ

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റ സംഭവത്തിൽ നഗരസഭയ്ക്ക് വേണ്ടി വാട്ടർ ടാങ്ക് നിർമ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന സ്ഥലങ്ങളിൽ ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാൽ , ഇത് അനുമതിയില്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയതാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റതിന് പിന്നിലെന്നാണ് സൂചന. നീണ്ടൂര്‍ റോഡില്‍ പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിലേര്‍പെട്ടിരുന്ന ഒഡീഷാ സ്വദേശികളായ ലുദിയാദാസ് (22), […]

‘എല്ലാവരും സഹകരിക്കണം,മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം’ : അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രളയ സെസിനെ വിമർശിച്ചും പരിഹസിച്ചും അഡ്വ. എ ജയശങ്കർ. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയ സെസ് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ഒരു ശതമാനം നികുതി കൂടുതൽ നൽകി 600 കോടി പിരിച്ചിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്സി ചെയർമാന്റെ ഭാര്യയ്ക്കും ടിഎ, ഡിഎ കൊടുക്കാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. അഡ്വ. എ […]

ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല. എത്ര ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. എന്നാൽ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു. ഉന്നാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട എല്ലാ […]

സരിത എസ് നായരുടെ ഹർജിയിൽ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹർജിയിലാണ് ഇരുവർക്കും കോടതി നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹർജിയിലെ ആരോപണം. മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.

പെട്രോളിംഗും ഗാർഡ് ഡ്യൂട്ടിയുമായി ഒരു സാധാരണ പട്ടാളക്കാരനെ പോലെ ധോനി ; ഇപ്പോൾ സൈനീക സേവനം തെക്കൻ കാശ്മീരിൽ

സ്വന്തം ലേഖകൻ ശ്രീനഗർ: കളിയിലൂടെയുള്ള സൈനിക സേവനത്തിന് താൽക്കാലിക അവധി നൽകി കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം ചേർന്നിരിക്കന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനി തീവ്രവാദി മേഖലയായ തെക്കൻ കശ്മീരിൽ സേവനത്തിന്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്നന്റ് കേണലായ ധോനി പെട്രോളിംഗും ഗാർഡ് ഡ്യൂട്ടിയുമായി മറ്റുള്ള സൈനികരെപോലെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നു. 106 ടിഎ ബറ്റാലിയനൊപ്പം ആഗസ്റ്റ് 15 വരെ ധോനി യൂണിറ്റിനൊപ്പം ജോലി ചെയ്യും. വിക്ടർ ഫോഴ്സിന്റെ ഭാഗമായി തെക്കൻ കശ്മീരിലാണ് ഇന്ത്യൻ നായകൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. സൈന്യം 2011 ൽ ലഫ്നന്റ് കേണൽ പദവി നൽകിയ […]

കോട്ടയത്ത് അയൽക്കാരൻ പൂച്ചയെ വെടിവച്ച് കൊന്നു കറിയാക്കി ; വീട്ടുടമസ്ഥന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക കോട്ടയം: അയൽക്കാരന്റെ കോഴിയെ കൊന്ന് കറിയാക്കിയ സംഭവങ്ങളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അതിലൊന്നും നമുക്ക് വലിയ പുതുമ തോന്നിയിട്ടില്ല. എന്നാൽ അയൽക്കാരന്റെ പൂച്ചയെ കൊന്ന് കറിയാക്കി കഴിച്ചാലോ? പൂച്ചയെ കഴിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ. കോട്ടയത്ത് നിന്ന് അത്തരത്തിലൊരു പരാതി ഉയർന്നിരിക്കുകയാണ്. തന്റെ പൂച്ചയെ അയൽക്കാരൻ കൊന്ന് കറിയാക്കി എന്ന പരാതിയുമായി കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ സഞ്ജു സ്റ്റീഫൻ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കലക്ട്രേറ്റിലെ ആനിമൽ ഹസ്ബൻട്രി ഓഫീസിലും ഫ്രണ്ട്സ് ഓഫ് ആനിമൽ സംഘടനയ്ക്കും സഞ്ജു പരാതി നൽകിയിട്ടുണ്ട്. വളർത്തു പൂച്ചകളിൽ […]

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ നാടു വിടാനായി വിമാനത്താവളത്തിലെത്തി ; പൊലീസ് പിടികൂടിയപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖിക കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്‌കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക് തങ്ങളോട് സ്‌നേഹമില്ലാത്തതിനാലാണ് തങ്ങൾ നാടുവിടാൻ തീരുമാനിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ഇവരുടെ വീട് എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞപ്പോഴാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഞെട്ടിയത്. ഇവരുടെ വീട് വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ ദൂരത്തിലാണ് ഉള്ളത്. രണ്ടോ മൂന്നോ ബസ് മാറിക്കേറിയാൽ മാത്രമേ ഇവർക്ക് വിമാനത്താവളത്തിലെത്താൻ കഴിയൂ. പൊള്ളാച്ചി കോയമ്പത്തൂർ എന്നീ നഗരങ്ങൾ പിന്നിട്ടാണ് ഇവർ എത്തിയത്. സ്വന്തം […]

മജിസ്ട്രേറ്റിനോടും വിജിലൻസ് സിഐയോടും അമിതകൂലി വാങ്ങി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മൂക്ക് കയറിടാൻ കടിഞ്ഞാണെടുത്ത് കളക്ടർ: രാജു നാരായണ സ്വാമിയും അൽഫോൺസ് കണ്ണന്താനവും തോറ്റിടത്ത് വിജയിക്കാൻ സുധീർ ബാബു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാതെ തോന്നും പടി സർവീസ് നടത്തി അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് മൂക്ക് കയറിടാൻ കടിഞ്ഞാൺ കയ്യിലെടുത്ത് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു. സാധാരണക്കാരുടെ രക്തം ഊറ്റിപ്പിഴിഞ്ഞെടുത്ത് അമിത കൂലി വാങ്ങി ശീലിച്ച ഓട്ടോ ഡ്രൈവർമാർ ഒടുവിൽ മജിസ്ട്രേറ്റിനോടും അമിത കൂലി വാങ്ങി. ഇതോടെയാണ് സെപ്റ്റംബർ ഒന്ന് മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും കോടതിയിലേയ്ക്ക് പോകുന്നതിനായി എത്തിയ മജിസ്ട്രേറ്റിനോടാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി വാങ്ങിയത്. ഇത് […]

വീട്ടിൽ നിന്നും റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം ; അരി മറിച്ച് വില്പന തെളിഞ്ഞതോടെ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി : വീട്ടിൽനിന്ന് 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ സി.പി.ഐ. പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഗതൻ പിള്ള അറിയിച്ചു. സി.പി.ഐ. തഴവ ലോക്കൽ കമ്മിറ്റി അംഗം തഴവ കടത്തൂർ തോപ്പിൽതറ വീട്ടിൽ നിസാമിനെതിരേയാണ് പാർട്ടി ലോക്കൽ കമ്മിറ്റി നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് നിസാമിന്റെ വീട്ടിൽനിന്ന് 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരി […]

ഇനി കുപ്പിയിലും ജാറിലും പെട്രോൾ കിട്ടില്ല ; വെട്ടിലായി ടൂവീലർ യാത്രക്കാർ

സ്വന്തം ലേഖിക പത്തനംതിട്ട: വനിത പൊലീസ് ഉദ്യോഗസ്ഥയെ അടക്കം പെട്രോൾ ഒഴിച്ച് ചുട്ടുകൊന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോൾ വില്പന സംബന്ധിച്ച് ഡി.ജി.പി ഇറക്കിയ ഉത്തരവ് പൊലീസുകാർ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ വ്യാപാരികളും ഒരു വിഭാഗം തൊഴിലാളികളും പ്രതിസന്ധിയിലായി. വാഹനങ്ങൾക്ക് നേരിട്ടല്ലാതെ, കുപ്പികളിലും കാനുകളിലും പെട്രോൾ നൽകരുതെന്നാണ് നിർദ്ദേശം.വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ സാധാരണയായി ടൂവീലർ യാത്രക്കാർക്കാണ് കുപ്പികളിൽ പെട്രോൾ വങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നത് . കൂടാതെ ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ടവർ മുതൽ പുല്ലുവെട്ട് യന്ത്രം പോലുള്ളവ ഉപയോഗിച്ച് ജോലിചെയ്യുന്നവർ വരെ നിയമം മൂലം ബുദ്ധിമുട്ടുന്നു. ഉത്തരവിൽ പെട്രോളിന്റെ കാര്യം […]