video
play-sharp-fill

നിരോധനം പിൻവലിച്ചതോടെ ടിക്‌ടോക്ക് പ്ലേ സ്റ്റോറിൽ തിരികെയെത്തി

സ്വന്തംലേഖകൻ കോട്ടയം : നിരോധനത്തിനു ശേഷം ജനപ്രിയ ആപ്ലിക്കേഷൻ ടിക്‌ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരികെയെത്തി. ടിക്‌ടോക്ക് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്ലേ സ്റ്റോറിനൊപ്പം ആപ്പ് സ്റ്റോറിലും ടിക്‌ടോക്ക് തിരികെയെത്തിയെന്നാണ് സൂചന. നേരത്തെ നിരോധനം നീക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്‌ടോക്ക് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും തിരികെ എത്തിയിരുന്നില്ല. എന്നാൽ ഇന്നു മുതൽ ആപ്ലിക്കേഷൻ രണ്ട് മാർക്കറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവുമെന്ന് ടിക്‌ടോക്ക് അധികൃതർ അറിയിച്ചു. നേരത്തെ ആപ്പിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോകള്‍ തടയും എന്ന വ്യവസ്ഥയിലാണ് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് […]

ഫിനിക്‌സ് തട്ടിപ്പ് കുന്നത്തുകളത്തിലിനേക്കാൾ വലുത്: റോബിന്റെ തട്ടിപ്പ് ശൃംഖല പടർന്നു കിടക്കുന്നത് മധ്യകേരളം മുഴുവൻ: തൃശൂർ മുതൽ പത്തനംതിട്ടവരെ തട്ടിപ്പിന്റെ ഇടനാഴി; കോടികൾ ഒഴുകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം റോബിർ തന്നെ; തട്ടിപ്പിൽ പണം നഷ്ടമായത് അഞ്ഞൂറോളം പേർക്കെന്ന് സൂചന

തേർഡ് ഐ ഇൻവസ്റ്റിഗേഷൻ കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി സ്ഥാപനം നടത്തിയിരുന്ന റോബിന്റെ തട്ടിപ്പിന്റെ ശൃംഖല പടർന്നു കിടന്നത് മധ്യകേരളം മുഴുവൻ. റോബിൻ നടത്തിയിരുന്ന ഫിനിക്‌സ് എന്ന സ്ഥാപനത്തിൽ വിദേശത്തു ജോലി ആഗ്രഹിച്ച് 13000 പേർ രജിസ്റ്റർ ചെയ്തിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇതിൽ എത്രപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് റോബിന്റെ ഓഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ പൊലീസിനു നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. ഈ രേഖകളുടെ പരിശോധന പൂർത്തിയാകുന്നതോടെ […]

കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരത്തെ തന്നെ നടുക്കിയ കോടികളുടെ തട്ടിപ്പിന് കുടപിടിച്ചവരിൽ ഗാന്ധിനഗർ പൊലീസും എന്നു റിപ്പോർട്ട്. എസ്എച്ച് മൗണ്ടിന്റെ ഫിനിക്‌സ് എന്ന തട്ടിപ്പ് സ്ഥാപനത്തെപ്പറ്റി മൂന്നു മാസം മുൻപ് തന്നെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഗാന്ധിനഗർ പൊലീസിനു മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പിന് ഇരയായ നാലു യുവാക്കളെ, പരാതി സഹിതം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യുവിന് ഗാന്ധിനഗർ പൊലീസിനും രാഷ്ട്രീയ വൃത്തങ്ങളിലും സ്വാധീനമുണ്ടെന്ന് […]

ആകാശവാണി മുൻ വാർത്താ അവതാരകൻ എസ് . ഗോപൻ നായർ അന്തരിച്ചു

സ്വന്തംലേഖകൻ തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി. എസ് ഗോപന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താവതാരകനായിരുന്ന ഗോപന്റെ ഡൽഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ട്രാവൽ ഏജൻസിയും കൺസൾട്ടൻസി സ്ഥാപനവും നടത്തി സാധാരണക്കാരായ മുന്നൂറോളം ആളുകളുടെ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയ്‌ക്കെതിരെ അതിവേഗ ആക്ഷനുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ച നിമിഷങ്ങൾക്കകം തന്നെ ഗാന്ധിനഗർ പൊലീസ് നടപടി തുടങ്ങിക്കഴിഞ്ഞു. പരാതി ഉയർന്നതിനു പിന്നാലെ പരാതിക്കാരുടെ മൊഴിയെടുത്ത് എഫ്‌ഐആർ രേഖപ്പെടുത്തിയ ഗാന്ധിനഗർ പൊലീസ്, വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ എസ്.എച്ച് മൗണ്ടിലെ സ്ഥാപനത്തിന്റെ ഓഫിസിലും, പ്രതിയുടെ നീണ്ടൂരിലെ വീട്ടിലും പരിശോധന നടത്തി. ഓഫിസിൽ നിന്നും 84 പാസ്‌പോർട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. […]

പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപണി; അപ്പീലുകൾ മേയ് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്വന്തംലേഖകൻ കോട്ടയം : പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപണിയും സംബന്ധിച്ച് ലഭിച്ച അപ്പീലുകൾ മേയ് മാസം തന്നെ തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി യുടെ നിർദേശം.ഭൂമി നഷ്ടപ്പെട്ടവർക്കും പുറമ്പോക്കിൽ ഭൂമിയുണ്ടായിരുന്നവർക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂർത്തിയാക്കണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കുന്നതിന് ജില്ലാതലത്തിൽ മന്ത്രിമാർ മേൽനോട്ടം വഹിക്കും. റോഡ് പുനർനിർമ്മാണവും അറ്റകുറ്റ പണികളും മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, വ്യവസായമന്ത്രി ഇ.പി ജയരാജൻ, ചീഫ് സെക്രട്ടറി ടോം […]

കാസർകോട് ബൂത്തിലെ കള്ളവോട്ട്: സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്നു ബൂത്തിൽ കള്ളവോട്ട് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാസർകോട് പിലാത്തറ പത്തൊൻപതാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. കള്ളവോട്ട് തെളിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തിൽ സിപിഎം പഞ്ചായത്തംഗം സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ കമ്മിഷൻ നിർദേശം നൽകി. പിലാത്തറയിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് ചെയ്തതായാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. പഞ്ചായത്തംഗം സെലീന, പത്മിനി, സുമയ്യ എന്നിവർ കള്ളവോട്ട് ചെയ്‌തെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പർ ബൂത്തിലെ […]

കോട്ടയം നഗരമധ്യത്തിൽ വൻ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 250 പേരിൽ നിന്നായി കോടികൾ തട്ടി; പണം നഷ്ടമായവർ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്‌സ് കൺസൾട്ടൻസി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ 250 പേരിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ട്രാവൻ ഏജൻസി ഉടമയും തൊഴിലാളികളും സ്ഥാപനം പൂട്ടി മുങ്ങി. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീൻ എന്നവരാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. അപേക്ഷ നൽകിയവരിൽ നിന്നും കോടികൾ വാങ്ങിയ കമ്പനി അധികൃതർ, പാസ്‌പോർട്ട് അടക്കമുള്ളവ വാങ്ങി വച്ചിരിക്കുകയാണ്. രണ്ടു വർഷമായി കൺസൾട്ടൻസി സ്ഥാപനം എസ്എച്ച് […]

പ്രതിയെ പിടിക്കാനെത്തിയ പൊലീസിനെ സ്ത്രീകൾ അടിച്ചോടിച്ചു: പൊലീസിനെ ആക്രമിച്ച സംഘത്തിൽ പൊലീസുകാരന്റെ അമ്മയും

ക്രൈം ഡെസ്‌ക് കൊല്ലം: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ പൊലീസുകാരന്റെ അമ്മ അടക്കമുള്ള വനിതകളുടെ ആക്രമണം. കഞ്ചാവ് വിൽപ്പനയും, സ്ത്രീകളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതും അടക്കമുള്ള കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് വീട്ടമ്മമാർ അടക്കമുള്ള സംഘം ആക്രമണം നടത്തിയത്. കൊല്ലം അഞ്ചാലുംമൂട്ടിലായിരുന്നു ആക്രമണം. നിരവധികേസുകളിൽ പ്രതിയായ സാമ്പ്രാണിക്കോടി ആലുന്നവിള വീട്ടിൽ വിശാഖിനെ (20) തിരക്കിയെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി പൊലീസുകാരന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ജി പ്രതാപ്ചന്ദ്രൻ, എഎസ്ഐമാരായ […]

സംവിധായകനും നായകനും മോഹൻലാൽ ,‘ബറോസ്’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

സ്വന്തംലേഖകൻ കോട്ടയം : നടൻ മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഉയർന്ന മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം ബറോസായി എത്തുക മോഹൻലാൽ തന്നെ ആയിരിക്കും. സിനിമയുടെ പ്രധാന നിർമ്മാതാവായി ആൻ്റണി പെരുമ്പാവൂരും ബറോസിനൊപ്പമുണ്ടാകും.ബോളിവുഡ് അഭിനേതാക്കളടക്കം സമ്പന്നമായ താരനിരയാവും ചിത്രത്തിലുണ്ടാവുക. പോർച്ചുഗൽ പോലുള്ള വിദേശ രാജ്യങ്ങളടക്കം നിരവധി ലൊക്കേഷനുകളും ചിത്രത്തിനുണ്ടാവും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിൻ്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാവും. ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു […]