അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കണ്ടക്ടർ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരൻമാർക്കൊപ്പമാണ് ചവറയിലേക്ക് പോകാൻ ബസ്സിൽ കയറിയത്. നങ്ങ്യാർകുളങ്ങരയിൽ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റിൽ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടർന്ന് ബസ്സ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സംസ്ഥാനതല സമ്മർ ക്യാമ്പ് ആരംഭിച്ചു

സ്വന്തംലേഖകൻ കോട്ടയം : തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കായുള്ള സംസ്ഥാനതല സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അധ്യക്ഷത വഹിച്ചു. ഏപ്രില്‍ ഏഴ് വരെ നീളുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 600 ഓളം കുട്ടികള്‍ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥര്‍, കലാകായിക ശാസ്ത്ര രംഗത്തെ […]

രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ചുമരെഴുത്തിന് പിന്നിലെ രഹസ്യം ഇത്

സ്വന്തംലേഖകൻ കോട്ടയം : കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ സോഷ്യൽ മീഡിയയിൽ തരംഗമായ ചുവരെഴുത്തായിരുന്നു ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്നത്‌. എന്നാൽ പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്ന ഈ എഴുത്ത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം.  അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’  എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ  ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെയാണ് കാസര്‍കോടിന്‍റെ ഇച്ച വിളിയും.

നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ചു കയറ്റിയ ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബസുകള്‍ക്ക് നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ നവീന്‍ സാബു (18)യാണ് വി മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഗ്നല്‍ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11ന് ടിബി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ് സ്റ്റാര്‍ ജംഗ്ഷനിലേക്ക് തിരിയുന്നിടത്താണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ പിന്‍ഭാഗം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഈ ഇടവഴിയിലൂടെ ബസുകള്‍ക്ക് പോകാന്‍ അനുവാദമില്ലാത്തതാണെന്ന് പോലീസ് അറിയിച്ചു. ആഗ്നലാണ് ബൈക്കോടിച്ചിരുന്നത്.

തൊടുപുഴയിൽ മർദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്

സ്വന്തംലേഖകൻ കോട്ടയം : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. എങ്കിലും, കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. അതേസമയം, കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടേക്കും. ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മർദ്ദനത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.  മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ […]