ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോ​ണ്‍​ഗ്ര​സി​ന് 213 സീ​റ്റെ​ന്നു യു​എ​സ് വെ​ബ്സൈ​റ്റ്

സ്വന്തംലേഖകൻ കോട്ടയം : ലോ​​ക്സ​​ഭാ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സ് 213 സീ​​റ്റ് നേ​​ടി ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​കു​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ വെ​​ബ്സൈ​​റ്റാ​​യ മീ​​ഡി​​യം ഡോട്ട് ​​കോ​​മി​​ന്‍റെ പ്ര​​വ​​ച​​നം.ബി​​ജെ​​പി​​ക്ക് 170 സീ​​റ്റ് കി​​ട്ടു​​മെ​​ന്നും മ​​റ്റു​​ക ക​​ക്ഷി​​ക​​ൾ 160 സീ​​റ്റു നേ​​ടു​​മെ​​ന്നാ​​ണു വെ​​ബ്സൈ​​റ്റി​​ന്‍റെ സ​​ർ​​വേ പ​​റ​​യു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സി​​ന് 39 ശ​​ത​​മാ​​നം വോ​​ട്ടും ബി​​ജെ​​പി​​ക്ക് 31 ശ​​ത​​മാ​​നം വോ​​ട്ടും മ​​റ്റു ക​​ക്ഷി​​ക​​ൾ​​ക്ക് 30 ശ​​ത​​മാ​​നം വോ​​ട്ടു​​മാ​​ണു പ്ര​​വ​​ച​​നം. 24 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 20,500 പേ​​രി​​ൽ​​നി​​ന്നു ബ്രി​​ട്ടീ​​ഷ് ഗ​​വേ​​ഷ​​ക സം​​ഘം ന​​ട​​ത്തി​​യ സ​​ർ​​വേ പ്ര​​കാ​​ര​​മാ​​ണു വെ​​ബ്സൈ​​റ്റി​​ന്‍റെ പ്ര​​വ​​ച​​നം. സ​​ർ​​വേ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രി​​ൽ 52 ശ​​ത​​മാ​​നം പു​​രു​​ഷ​ന്മാ​​രും […]

രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക. മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക. മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക, ‘‘ഫാനി’യെ പ്രതിരോധിക്കാന്‍ മുന്നറിയിപ്പുമായി സന്ദീപാനന്ദ ഗിരി

സ്വന്തംലേഖകൻ കോട്ടയം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഫാനി കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക സ്ഥിതിയുമായി താരതമ്യപ്പെടുത്തി പരിഹാസ രൂപത്തില്‍ വിശദീകരിച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘ശ്രദ്ധിക്കുക. ഫാനി ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക്. തിങ്കളാഴ്ച്ച മുതല്‍ യെല്ലൊ അലര്‍ട്ട് എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കുക’ എന്ന് തുടങ്ങിയാണ് സന്ദീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. […]

കുറ്റവാളിയെ രക്ഷപെടുത്താൻ ശ്രമിച്ച തത്തയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : ക​ള്ള​ക്ക​ട​ത്തു​ക്കാ​ര​നാ​യ ഉ​ട​മ​യെ ര​ക്ഷ​പെ​​ടുത്താൻ ശ്ര​മി​ച്ച ത​ത്ത​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബ്ര​സീ​ലി​ലെ വി​ല്ല ഇ​മാ ഡൂ​ൾ​സ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ കു​റ്റ​വാ​ളി​ക​ൾ ആ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. എന്നാൽ പോലീസിനെ കണ്ട ഉടൻ മമ്മാ പോലീസ്..​മ​മ്മാ പോ​ലീ​സ് എ​ന്ന് ത​ത്ത വി​ളി​ച്ചു പ​റ​ഞ്ഞു. ത​ത്ത​യു​ടെ ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും പു​രു​ഷ​നും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച ത​ത്ത​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് […]

ബോംബ് സംഘം ഒടുവിൽ കീഴടങ്ങി: ഇനി നാഗമ്പടം പാലം ഉയർത്തി മാറ്റി വയ്ക്കും; പാലം താഴെയിറക്കിയ ശേഷം മാത്രം പൊളിക്കൽ; പാലത്തിന്റെ ഉറപ്പിന് ഇപ്പോഴും കുഴപ്പമില്ലെന്ന് പൊളിക്കാനൊരുങ്ങിയെത്തിയ കമ്പനിയുടെ റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: പലതവണ പൊളിക്കാൻ ബോംബ് വച്ചിട്ടും ഇളകാത്ത നാഗമ്പടം മേൽപ്പാലത്തിനു മുന്നിൽ തമിഴ്നാടൻ കമ്പനി സംഘം ഒടുവിൽ മുട്ടുമടക്കി. പാലം പൊളിക്കാനുള്ള ദൗത്യം അവസാനിപ്പിച്ച് കമ്പനി മടങ്ങാൻ തീരുമാനിച്ചു. ഇതിനിടെ പാലം മുകളിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കി വച്ച ശേഷം പരമ്പരാഗത മാർഗത്തിലൂടെ പൊളിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനു ഇനി ചെന്നൈയിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമതി കൂടി ലഭിച്ചാൽ മതിയാകും. പാലം നീക്കം ചെയ്യുംവരെ പാലത്തിന്റെ അടിയിലൂടെയുള്ള ട്രെയിനിന്റെ വേഗം ഇരുപത് കിലോമീറ്ററായി നിജപ്പെടുത്താൻ […]

ആലപ്പുഴയിൽ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ​യാ​ണെ​ന്ന് വെളിപ്പെടുത്തൽ , കുഞ്ഞു മരിച്ചത് ശ്വാസം കിട്ടാതെ

സ്വന്തംലേഖകൻ ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് ഒ​ന്നേ​കാ​ൽ വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ​യാ​ണെ​ന്ന് പോ​ലീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ഞ്ഞ് മ​രി​ച്ച​ത് ശ്വാ​സം കി​ട്ടാ​തെ​യെ​ന്ന പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് സം​ഭ​വം കൊ​ല​പാ​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.കു​ട്ടി​യു​ടെ അ​മ്മ​യേ​യും മു​ത്ത​ശി​യേ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. അ​മ്മ കു​ഞ്ഞി​നെ എ​ന്നും ഉ​പ​ദ്രി​വി​ക്കാ​റു​ണ്ടാ​യി രു​ന്നു​വെ​ന്നും സം​ഭ​വ ദി​വ​സം കു​ടും​ബ […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷത്തോളമായി ജില്ലയുടെ വിവിധ മേഖലകളിൽ സ്‌കൂൾ വിദ്യാർത്തികളെ കാരിയർമാരാക്കി ക്ഞ്ചാവ് വിതരണം ചെയ്തിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം മുട്ടത്തിൽപറമ്പിൽ മാഹിൻ (ഉണ്ണി മാഹിൻ -28)നെയാണ് ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബൈജുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കഞ്ചാവ് കടത്തുന്ന പ്രതി സ്‌കൂൾ വിദ്യാർത്ഥികളെ കഞ്ചാവിന് അടിമയാക്കി ലഹരികടത്തിന് ഉപയോഗിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എടുത്ത ശേഷം മാഹിൻ വൻ തോതിൽ ജില്ലയിൽ വിതരണം […]

കെ.എസ്.യു പ്രസിഡന്റിന്റെ ഇടതുകൈയ്യില്‍ രണ്ട് വിരലിലും മഷി അടയാളം; ഓപ്പണ്‍ വോട്ട് പോസ്റ്റ് വിവാദമായപ്പോള്‍ മുക്കി

സ്വന്തംലേഖകൻ കോട്ടയം : ഓപ്പണ്‍വോട്ട് ചെയ്‌തെന്ന് അവകാശപ്പെട്ട് ഇടതു കൈയ്യിലെ രണ്ട് വിരലുകളില്‍ മഷി പുരട്ടിയതിന്റെ ഫോട്ടോയടക്കം ഫെയ്‌സ്ബുക്കിലിട്ട കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് കെഎം വിവാദത്തില്‍. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്. ‘ഓപ്പണ്‍ വോട്ടടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് ഞാനും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി’ എന്നാണ് ചിത്രത്തിന് താഴെ അഭിജിത്ത് കുറിച്ചത്. എന്നാല്‍, ഇടതുകയ്യിലെ രണ്ട് വിരലുകളില്‍ തന്നെയാണ് മഷി പുരട്ടിയിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തലയൂരുകയായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ […]

എം.സി റോഡിൽ ചിങ്ങവനത്തെ ബസ് അപകടം: പരിക്കേറ്റത് 53 പേർക്ക്; ഗുരുതരമായി പരിക്കേറ്റ യുവതികൾ അടക്കം നാലു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് സംശയം

സ്വന്തം ലേഖകൻ ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റത് 53 യാത്രക്കാർക്ക്. ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ് അപകടത്തിൽ പരിക്കേറ്റവരിൽ ഏറെയും. അപകടത്തിൽ സാരമായി പരിക്കേറ്റ നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കുറിച്ചി എസ്.പുരം മുട്ടത്ത്കടവിൽ കേശവൻ (79), ആലപ്പുഴ കൈനകരി കായത്തറച്ചിറ മനീഷ് (30), പനച്ചിക്കാട് സ്വദേശി കൃഷ്ണപ്രിയ (22), മറിയപ്പള്ളി സ്വദേശി ശരണ്യ (33) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. […]

ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബസ് റോഡരികിലേയ്ക്ക് മറിഞ്ഞു: മറിഞ്ഞത് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ചാക്കോച്ചി

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലേയ്ക്ക് തെന്നി മറിഞ്ഞു. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചിങ്ങവനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിലായിരുന്നു അപകടം.ചിങ്ങവനം പുത്തൻപാലത്ത് പെട്രോൾ പമ്പിനു സമീപത്താണ് അപകടമുണ്ടായത്. പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ യാത്രക്കാരെ മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച ശേഷം, റോഡിൽ നിന്നു തെന്നിമാറി സമീപത്തെ […]

സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക നൽകാൻ പണമില്ല: മുഖ്യമന്ത്രിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ കയ്യിലുണ്ട് ലക്ഷങ്ങൾ; തിരഞ്ഞെടുപ്പിനു ശേഷം സർക്കാർ ജീവനക്കാരോടും മാറി നിൽക്കാൻ പറഞ്ഞ് മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരും സ്വഭാവം മാറ്റി. മാധ്യമങ്ങളോട് മാറി നിൽക്കാൻ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് സർക്കാർ ജീവനക്കാരോടാണ്. തിരഞ്ഞെടുപ്പിനു മുൻപ് ഡി.എ കുടിശിക നൽകാൻ ഉത്തരവിറക്കിയ സർക്കാർ, തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം നിലപാട് മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രിയുടെ ഓഫിസ് നവീകരിക്കുന്ന സർക്കാരാണ് ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് പണം നൽകാത്തത്. മേയ് ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വർഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നൽകുമെന്നറിയിച്ചു […]