കോട്ടയം നഗരമധ്യത്തിൽ വൻ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 250 പേരിൽ നിന്നായി കോടികൾ തട്ടി; പണം നഷ്ടമായവർ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്‌സ് കൺസൾട്ടൻസി

കോട്ടയം നഗരമധ്യത്തിൽ വൻ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 250 പേരിൽ നിന്നായി കോടികൾ തട്ടി; പണം നഷ്ടമായവർ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്‌സ് കൺസൾട്ടൻസി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ 250 പേരിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ട്രാവൻ ഏജൻസി ഉടമയും തൊഴിലാളികളും സ്ഥാപനം പൂട്ടി മുങ്ങി. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീൻ എന്നവരാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. അപേക്ഷ നൽകിയവരിൽ നിന്നും കോടികൾ വാങ്ങിയ കമ്പനി അധികൃതർ, പാസ്‌പോർട്ട് അടക്കമുള്ളവ വാങ്ങി വച്ചിരിക്കുകയാണ്.


രണ്ടു വർഷമായി കൺസൾട്ടൻസി സ്ഥാപനം എസ്എച്ച് മൗണ്ടിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഈ സ്ഥാപനത്തിൽ നിന്നും ഇസ്രയേൽ, യു.എസ്, ചെക്ക് റിപബ്ലിക്ക്, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് സ്ഥാപനം ആളുകളെ ആകർഷിച്ചിരുന്നത്. ഒരു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ പലരും വിസയ്ക്കായി നൽകിയിട്ടുണ്ടായിരുന്നു. വിസിറ്റിംഗ് വിസയിൽ ഇസ്രയേലിലേയ്ക്ക് അയച്ച ശേഷം, ഇവിടെ ജനറൽ കാറ്റഗറിയിൽ ജോലി ലഭിക്കുമെന്നായിരുന്നു കമ്പനി അധികൃതർ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, കഴിഞ്ഞ മാസം ആദ്യം കൺസൾട്ടൻസി അധികൃതർ നൽകിയ വിസകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പരാതിയുമായി ഒരു സംഘം പൊലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച പൊലീസ് സംഘം സ്ഥാപനത്തിൽ റെയ്ഡിന് എത്തിയിരുന്നു. എന്നാൽ, ഇതിനു ശേഷം സ്ഥാപനം അടച്ചു പൂട്ടിയ അധികൃതർ സ്ഥലം വിടുകയായിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ പരാതിക്കാർ സ്ഥാപനത്തിന്റെ മുന്നിലെത്തി. സ്ഥാപനം പൂട്ടി, ഗേറ്റ് അടച്ച് പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.  തുടർന്ന് എഴുപതോളം വരുന്ന ആളുകൾ പരാതിയുമായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
സ്ഥാപനത്തിന് സമീപത്തുള്ള ആഡംബര വീട് തന്റെയാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

https://thirdeyenewslive.com/police-kerala-2/ 

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

ഫിനിക്‌സ് തട്ടിപ്പ് കുന്നത്തുകളത്തിലിനേക്കാൾ വലുത്: റോബിന്റെ തട്ടിപ്പ് ശൃംഖല പടർന്നു കിടക്കുന്നത് മധ്യകേരളം മുഴുവൻ: തൃശൂർ മുതൽ പത്തനംതിട്ടവരെ തട്ടിപ്പിന്റെ ഇടനാഴി; കോടികൾ ഒഴുകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം റോബിർ തന്നെ; തട്ടിപ്പിൽ പണം നഷ്ടമായത് അഞ്ഞൂറോളം പേർക്കെന്ന് സൂചന

https://thirdeyenewslive.com/fionex-chaeat/