
കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
കോഴിക്കോട് മാവൂർ സ്വദേശിയായ 54കാരിയാണ് മരിച്ചത്.
ഇതിനു പുറമെ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കോഴിക്കോട്ട് ആശങ്ക പടർത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവായി എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.







