play-sharp-fill
ദുരിതബാധിതർക്ക് കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്റ്റ് 318 ബിയുടെ ഗവർണർ എം.ജെ.എഫ്. ലയൺ കെ.എ. തോമസ് ഉത്ഘാടനം  ചെയ്തു

ദുരിതബാധിതർക്ക് കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്റ്റ് 318 ബിയുടെ ഗവർണർ എം.ജെ.എഫ്. ലയൺ കെ.എ. തോമസ് ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയ ദുരിതത്തിൽ അകപ്പെട്ട നട്ടാശ്ശേരി, പാറമ്പുഴ, കൊശമറ്റം നിവാസികളുടെ ആരോഗ്യ സുരക്ഷയെ ലക്ഷ്യമാക്കി ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഭാഗമായ കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ്, ഭഗത്‌സിംഗ് ചാരിറ്റബിൾ ട്രസ്റ്റ് & യൂത്ത് ക്ലബ്ബ് നട്ടാശ്ശേരി, കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ, ശാന്തിഗിരി ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 20-09-2018 ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി, ഗവർണർ എം.ജെ.എഫ് ലയൺ കെ.എ. തോമസ് ഉദ്ഘാടനം ചെയ്തു.


ക്ലബ്ബ് പ്രസിഡന്റ് ലയൺ ജോയി സഖറിയ, പ്രൊ. എം.ജെ.എഫ് ലയൺ ജോസ് മാണി, സെക്രട്ടറി ലയൺ സി.ബി.എം സിറിയക്ക്, ട്രഷറർ പി.എം.ജെ.എഫ് ലയൺ സണ്ണി തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. സന്തോഷ് കണ്ടംചിറ, ലയൺ ലൂക്ക് തോമസ്, ഭഗദ്‌സിംഗ് ക്ലബ്ബ് ഭാഗവാഹികളായ കൊച്ചുണ്ണി, അർജ്ജുൻ, ജിത്തു കെ മുരളി തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ 300ൽ അധികം ഗുണഭോക്താക്കൾ പങ്കെടുക്കുകയും ആയുർവേദ, അലോപ്പതി ചികിത്സ നോടുകയും ചെയ്തു.

ക്യാമ്പിന് എസ്.എച്ച് മെഡിക്കൽ സെന്ററിലെ ഡോ.സ്വപ്‌ന, ഡോ. ശ്രീജിത്ത്, ഭാരത് മെഡിക്കൽ സെന്ററിലെ ഡോ. അഞ്ജന, ശാന്തിഗിരി ആശുപത്രിയിലെ മാനേജർ അഖിൽ, ഡോക്ടർമാരായ ഡോ. പ്രില്ലി ലൗലി പ്രസാദ്, ഡോ. ജിബു എസ്.എഫ്, ഡോ. അർച്ചന മോഹൻ തുടങ്ങിയവരുടെ സേവനം ലഭ്യമായിരുന്നു.