Spread the love

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർടിസി. വിദ്യാർത്ഥികൾ സ്ഥാപന മേധാവികളുടെ കത്ത് കർണാടക ആർടിസി ഡിപ്പോയിൽ ഹാജരാക്കിയാൽ സൗജന്യ പാസ് ലഭിക്കും. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുന്നതാണ് നിർണായക തീരുമാനം.

video
play-sharp-fill

നിലവിൽ നിശ്ചിത ഫീസ് നൽകിയാണ് വിദ്യാർത്ഥികൾ പാസ് കൈപ്പറ്റിയിരുന്നത്. അപേക്ഷിച്ചാൽ ഉടൻ ആ തുക തിരികെ നൽകാനും തീരുമാനമായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ഏത് സ്ഥലത്തുനിന്നും സംസ്ഥാന സർക്കാരിന്റെ സേവസിന്ധു പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചു. അപേക്ഷകരുടെ സൗകര്യാർത്ഥം വിദ്യാർത്ഥി പാസ് നൽകുന്ന കൗണ്ടറുകളുടെ വിശദാംശങ്ങൾ കെഎസ്ആർടിസി വെബ്‌സൈറ്റിൽ ലഭ്യമാണെന്നും കോർപ്പറേഷൻ അറിയിച്ചു.