
പാലക്കാട് ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയെ തുടർന്ന് അധ്യാപികയെ സ്ഥലം മാറ്റി. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പി ബിന്ദുമോൾക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജിഎച്ച്എസ് ഒറ്റപ്പാലം സ്‌കൂളിലെ യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകളിലെ ലാംഗ്വേജ് പാംപുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. പരാതി ഉന്നയിച്ചതിന് പിന്നാലെ ജിഎച്ച്എസ് ആനക്കരയിലേക്കാണ് അധ്യാപികയെ മാറ്റിയത്.






