ശബരിമല തന്ത്രിമാർ നട തുറക്കരുതെന്ന് ‘ശബരി ധർമ്മ സഭ’ : ഒരു കോടി ഒപ്പു ശേഖരിച്ച് ‘ഹിന്ദു മെമ്മോറിയൽ’ രാഷ്ട്രപതിയ്ക്ക് സമർപ്പിയ്ക്കും; നാളെ മുതൽ അഖണ്ഡ നാമജപയജ്ഞങ്ങൾ

ശബരിമല തന്ത്രിമാർ നട തുറക്കരുതെന്ന് ‘ശബരി ധർമ്മ സഭ’ : ഒരു കോടി ഒപ്പു ശേഖരിച്ച് ‘ഹിന്ദു മെമ്മോറിയൽ’ രാഷ്ട്രപതിയ്ക്ക് സമർപ്പിയ്ക്കും; നാളെ മുതൽ അഖണ്ഡ നാമജപയജ്ഞങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: താന്ത്രിക വിധി പ്രചാരമുള്ള പരിഹാരങ്ങളും ദേവപ്രശ്‌നവും നടത്താതെ ശബരിമല നട തുറക്കരുതെന്ന് കോട്ടയത്തു രൂപീകരിച്ച ശബരി ധർമ്മ സഭ തന്ത്രി മുഖ്യരോടാവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ചു കൊണ്ട് തന്ത്രിമുഖ്യന്മാരെ അടിയന്തിരമായി കാണുവാനും യോഗത്തിൽ ധാരണയായി. ബഹു: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നട തുറക്കുന്ന പക്ഷം രജസ്വലകളായ സാമൂഹ്യവിരുദ്ധ വനിതകൾ ക്ഷേത്രത്തിലെത്തുവാൻ നീക്കം നടക്കുന്നതായി ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനെമെടുക്കേണ്ടി വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നട തുറന്ന് വിശുദ്ധി കളങ്കപ്പെടുമെന്നുറപ്പായ സ്ഥിതിയ്ക്ക് താന്ത്രികാചാരങ്ങളിൽ ആവശ്യമായ പരിഹാരങ്ങൾ വരുത്തുകയും, ദേവപ്രശ്‌നം നടത്തി നിരീക്ഷിക്കുകയും ചെയ്യാതെ ഇനി കുറെക്കാലത്തേക്ക് തന്ത്രിമാർ ശബരിമല നടതുറക്കരുതെന്നാണ് ധർമ്മ സഭയുടെ യോഗം ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ചു കൊണ്ട് തന്ത്രിമാരെ നേരിൽ കാണുമെന്നും തുടർന്ന് ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കോട്ടയത്ത് വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ശബരിമല ആചാരാനുഷ്ഠാന സംരക്ഷണത്തിനായി വനിതകളുടെ നേതൃത്വം വരത്തക്ക വിധത്തിൽ ‘ശബരി ധർമ്മ സഭ’ രൂപീകരിച്ചു. ഇരുപത്തെട്ടംഗ നേതൃമണ്ഡലം രൂപീകരിച്ച് പതിന്നാലു ജില്ലകളിലും നാളെമുതൽ ഒപ്പുശേഖരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഒരു കോടി ഒപ്പു ശേഖരിച്ച് രാഷ്ട്രപതിയെ നേരിൽകാണുവാനാണ് തീരുമാനം. ഭരണഘടനയുടെ 143(1) ആർട്ടിക്കിൾ പ്രകാരം രാഷ്ട്രപതിയ്ക്കുള്ള ജുഡിഷ്യൽ റഫറൻസ് അധികാരം ഉപയോഗിക്കണമെന്നതാണ് ആവശ്യം, ഇപ്രകാരം വിധിയെ സംബന്ധിച്ചുയരുന്ന ജനവികാരം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനഭൂമി കൈയ്യേറുവാനുള്ള സർക്കാർ ആവശ്യം വനം വകുപ്പ് അനുവദിക്കരുതെന്ന് സഭാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ശബരിമല വനഭൂമി ഇനിയും കൈയ്യേറുന്ന പക്ഷം ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച കരിദിനമായി ആചരിക്കുവാനും, അന്നേദിവസം മുതൽ ഒപ്പുശേഖരണം തുടങ്ങുവാനും തീരുമാനിച്ചു. ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നതിനും ശബരി ധർമ്മ സഭാ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ഭവനങ്ങളിലും സന്ധ്യാനാമത്തോടൊപ്പം മൂന്നു തവണ ശബരിമലയുടെ രക്ഷയ്ക്കായി ശരണം വിളിയ്ക്കുന്നതിനും ധർമ്മ സഭ അഭ്യർത്ഥിച്ചിട്ടുണ്ട്.

യോഗത്തിൽ സിന്ധു മനോജ് പൈ, പ്രശാന്ത് ശ്രീനിവാസ്, അഡ്വ.അനിൽ ഐക്കര,ജലജ നാരായണൻ, എസ്.ശങ്കർ സ്വാമി, രാജേഷ് നട്ടാശ്ശേരി, ഹരീഷ് ചിത്തിര, ആർ വരദരാജൻ, അഭിലാഷ് ബേബി,കെ ഭാഗ്യശ്രീ, അശ്വിനി കൃഷ്ണ, കെ ജയശ്രീ,മോനിഷ് മോഹനൻ, രാജി ഉണ്ണിക്കൃഷ്ണൻ,സീമ തുടങ്ങിയവർ സംസാരിച്ചു. ശബരിമല തീരുമാനം തിരുത്തുന്നതിനുള്ള ആവശ്യത്തിലേക്ക് വിവിധ ഹൈന്ദവ സമുദായ നേതൃത്വങ്ങളെ സമീപിച്ച് ശകതമായി രംഗത്തുവരാൻ ആവശ്യപ്പെടുവാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വിവിധ ഹൈന്ദവ സമുദായങ്ങളുടെ നേതാക്കളെയും നിയമജ്ഞരെയും ഗുരുസ്വാമിമാരെയും ക്ഷണിച്ചു വിപുലമായ പൊതുയോഗം ഗാന്ധിജയന്തി ദിനത്തിൽ കോട്ടയത്ത് സ്വാമിയാർ മഠത്തിൽ വച്ച് വൈകിട്ട് അഞ്ചുമണിയ്ക്ക് ചേരുവാൻ നിശ്ചയിച്ചു. തദവസരത്തിൽ കൂട്ടശരണഘോഷം നടത്തി പ്രക്ഷോഭ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.