പാക്കിസ്ഥാനെ നാലായി വിഭജിക്കണം; മൂന്നെണ്ണം ഇന്ത്യയെടുക്കണം; കാശ്മീർ വിഷയത്തിൽ സുബ്രഹ്മണ്യ സ്വാമി

പാക്കിസ്ഥാനെ നാലായി വിഭജിക്കണം; മൂന്നെണ്ണം ഇന്ത്യയെടുക്കണം; കാശ്മീർ വിഷയത്തിൽ സുബ്രഹ്മണ്യ സ്വാമി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കാശ്മീർ വിഷയത്തിൽ ഇന്ത്യ പാക് പ്രശ്‌നപരിഹാര ചർച്ചകൾ ഫലം കാണാതെ നീളവേ പുതിയ പദ്ധതിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്ത്. പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതിൽ മൂന്ന് ഭാഗം ഇന്ത്യ എടുക്കണമെന്നുമാണ് സുബ്രഹ്മണ്യ സ്വാമിയുടെ അഭിപ്രായം. സിന്ധ്,പഖ്തൂൺ,ബലൂചിസ്ഥാൻ,പടിഞ്ഞാറൻ പാകിസ്ഥാൻ എന്നിങ്ങനെ ആ രാജ്യത്തെ വിഭജിക്കണം. ഇതിൽ ആദ്യത്തെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്താൽ പ്രശ്‌നം എന്നന്നേയ്ക്കുമായി പരിഹരിക്കാനാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ ഈ വാദത്തിന് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും, ബി.ജെ.പി നേതാവിന്റെ ഭീഷണി പാകിസ്ഥാനിൽ വൻ പൊട്ടിതെറിക്ക് കാരണമായി.