play-sharp-fill
ജനകീയ ധർണ്ണ നടത്തി

ജനകീയ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ട് കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കേരള സർക്കാരിന്റെ ദുർനടപടിയിലൂടെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും, ദുരിതാശ്വാസത്തിന് സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മുഖ്യമന്ത്രിയുടെ പേരിൽ കിട്ടുന്ന തുകയ്ക്ക് പ്രത്യേകം അകൗണ്ട് ഇല്ലാത്തതും ഗൗരവമായി കാണണ്ടേതാണെന്ന് ജനകീയ ധർണ്ണ കോട്ടയം വില്ലേജ് ഓഫീസ് പടിക്കൽ ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.എം.എസ് കരുണാകരൻ അഭിപ്രായപ്പെട്ടു.കേരളം ആവശ്യപ്പെട്ടതിലും കൂടുതൽ തുക കേന്ദ്ര സർക്കാർ നൽകിട്ടും സഹായ സഹകരണങ്ങൾ ലഭിച്ചില്ലായെന്ന് പറയുന്ന കേരള സർക്കാരിന്റെ നടപടി തികച്ചും അപഹാസ്യമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി മുനിസിപ്പൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ജനകീയ ധർണ്ണയിൽ സംസ്ഥാന സമിതി അംഗം റ്റി.എൻ ഹരികുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആർ. വാര്യർ, ജില്ലാ സെക്രട്ടറിമാരായ സി.എൻ സുബാഷ്, റീബാ വർക്കി, ജില്ലാ വൈ: പ്രസിഡന്റ് വിനോദിനി വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.ജെ ഹരികുമാർ,യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, കുസുമാലയം ബാലകൃഷ്ണൻ, രമേശ് കല്ലിൽ, നാസർറാവൂത്തർ, എൻ കെ നന്ദകുമാർ, സിന്ധു അജിത്ത് തുടങ്ങിയവർ സംസാരിച്ചു.