Spread the love

കോഴിക്കോട്: കേരളത്തില്‍ നിപ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകള്‍ ഇന്ന് ഡൽഹിയില്‍ നിന്നും വിമാനമാർഗ്ഗം എത്തിക്കും.

video
play-sharp-fill

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ ആണ് മരുന്ന് എത്തുന്നത്. ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

നിപ ബാധിച്ച്‌ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗി കഴിയുമ്പോഴാണ് ആശുപത്രിയില്‍ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം അധികൃതർ പുറത്തുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന് എപ്പോള്‍ ലഭ്യമാകുമെന്ന് കൃത്യമായി പറയാൻ ആശുപത്രി അധികൃതർക്ക് സാധിക്കുന്നില്ലെന്നും സർക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് മരുന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.