play-sharp-fill

ക്യാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ്; ദമ്പതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: ക്യാമ്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിൻറെ പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തിൽ എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ കാമ്പസ് ഇൻറർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൺസെപ്റ്റീവ് എന്നപേരിൽ […]

രാത്രിയിൽ നഗരത്തിൽ കറങ്ങിനടന്ന് മോഷണം; ജില്ലാ പോലീസിന്റെ ക്ലീൻ നാഗമ്പടത്തിൽ കുടുങ്ങിയത് അസം സ്വദേശി; പ്രതിയുടെ കൈയ്യിൽനിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ രാത്രി കാലത്ത് കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവിനെ ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടി. രണ്ട് തവണ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. നാഗമ്പടത്തെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യുന്നതിനുള്ള ജില്ലാപോലീസിന്റെ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് നടപടി. കേസിൽ പിടിയിലായ അസം സ്വദേശി ബിട്ടു മണ്ടലിന്റെ കൈയ്യിൽനിന്നും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാഗമ്പടം ഭാഗത്ത് പോലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാഗമ്പടം ബസ് […]

ആഘോഷങ്ങളില്ലാതെ ആൾകൂട്ടത്തിന്റെ നായകന് ഇന്ന് 75-ാം പിറന്നാൾ

  സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ എഐസിസി പ്രസിഡന്റുമായ ഉമ്മൻചാണ്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. ആഘോഷങ്ങളൊന്നും പുതുപ്പള്ളിയിലെ വീട്ടിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവു പോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നു. 1943 ൽ കരോട്ട വള്ളക്കാലിൽ ചാണ്ടിയുടെയും ബേബിയുടെയും മകനായാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, […]

ശബരിമല: രാഹുൽ ഗാന്ധിയെ തള്ളി കെ സുധാകരൻ; വിശ്വാസികളെ സംരക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ കാസർഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. വിശ്വാസികളെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് തകർന്നടിയുമെന്ന് കാസർകോട് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ സുധാകരൻ പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളെ കൂടെ നിർത്താൻ സാധിച്ചില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അടിവേര് ഇളകും. ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരേ കെ സുധാകരൻ പമ്പയിൽ സമരം നടത്തുകയും നാമജപയാത്രയുടെ മറവിൽ അക്രമം […]

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാരനായ സുജിത്ത്(27)നെയാണ് ഇന്ന് രാവിലെ കൊല്ലം കടക്കലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരനായ സുജിത്ത് രണ്ട് വർഷമായി മാത്യു ടി തോമസിന്റെ ഗൺമാനാണ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സുജിത്ത് വീട്ടിലെത്തിയത്. സുജിത്തിന്റെ രണ്ട് കൈകളിലേയും ഞരമ്പുകൾ മുറിച്ച നിലയിലാണ് കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധം തണുപ്പിക്കാൻ നായർ മന്ത്രി; സമാശ്വാസത്തിന് പിള്ളയെ ഇറക്കി സർക്കാർ; ഗണേശന് മന്ത്രി സ്ഥാനം നൽകി സുകുമാരൻ നായരെ ആശ്വസിപ്പിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന സമരം തണുപ്പിക്കാൻ നായർ മന്ത്രി എന്ന ഫോർമുലമായി സർക്കാർ. മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ബാലകൃഷ്ണപിള്ള വഴി സുകുമാരൻ നായരെ തണുപ്പിക്കാനാണ് ശ്രമം. ഇതിനായി പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിനെ എൻസിപിയിൽ ചേർത്ത് മന്ത്രിയാക്കാനാണ് ഇടത് മുന്നണി നീക്കം. ഇതോടെ രണ്ടാം തവണയും മന്ത്രിയായ എ.കെ ശശീന്ദ്രൻ വീണ്ടും തെറിച്ചേക്കും.ഹണി ട്രാപ്പ് വിഷയത്തിൽ കുടുങ്ങി കസേര തെറിച്ച ശശീന്ദ്രൻ , ഭൂമി വിവാദത്തിൽ കുടുങ്ങി തോമസ് ചാണ്ടി പുറത്തായതിന് പിന്നാലെയാണ് വീണ്ടും മന്ത്രിയായത്. എന്നാൽ […]

ശബരിമലയിലെ നിലപാടിൽ അയവില്ലാതെ സംസ്ഥാന സർക്കാർ: സ്ത്രീ പ്രവേശനത്തിന് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങുടെ യോഗം ചേരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിക്കുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ദക്ഷിണേന്ത്യൻ സർക്കാരുകളുടെ പ്രതിനിധികളുടെ യോഗത്തിൽ അറിയിക്കുന്നതോടെയാണ് ഈ സംസ്ഥാനങ്ങളുടെ സഹായം കൂടി ഉറപ്പാക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയുടെയും യോഗത്തിലാണ് സംസ്ഥാന സർക്കാർ പ്രതിനിധികൾ ഈ നിലപാട് സ്വീകരിക്കുക. ശബരിമല മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായി ചേരുന്ന പതിവ് യോഗമാണെങ്കിലും സ്ത്രീ […]

ശരണംവിളികളിൽ കുലുങ്ങാതെ ഇരട്ടച്ചങ്ക്: പതിനായിരങ്ങൾ തെരുവിലിറങ്ങിയിട്ടും മുഖ്യമന്ത്രിയുടെ നിലപാടിന് ഒരടി ഇളക്കമില്ല; സമരക്കാരെ ഭിന്നിപ്പിക്കാൻ രാഷ്ട്രീയ തന്ത്രവും പ്രയോഗിച്ചു: അടുത്ത അഞ്ചു വർഷം കൂടി വിജയം ഉറപ്പിച്ച് പിണറായിക്കാരൻ വിജയൻ

തേർഡ് ഐ ഡെസ്‌ക് തിരുവനന്തപുരം: അളന്ന് മുറിച്ച വാക്കും, ആന പിടിച്ചാൽ ഇളകാത്ത തീരുമാനങ്ങളുമാണ് പിണറായിക്കാരൻ വിജയനെ അണികളുടെ ഇരട്ടച്ചങ്കനാക്കിയത്. ഈ ഇരട്ടച്ചങ്കിന്റെ ചൂടും ചൂരും ഇന്ന് തിരിച്ചറിയുകയാണ് കേരളം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞതിനു പിന്നാലെ, കോടതി വിധി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയന്റെ തീരുമാനം, കരിമ്പാറയേക്കാൾ ഉറച്ചതായിരുന്നു. പതിനായിരക്കണക്കിനു വിശ്വാസികളല്ല, സാക്ഷാൽ അയ്യപ്പൻ തന്നെ നേരിട്ട് വന്നാലും കുലുങ്ങാത്ത പാറപോലെ ഉറച്ച തീരുമാനം. ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ച അതേ നാവുകൊണ്ടു തന്നെ തിരുകേശം വെറും ബോഡി വേസ്റ്റാണെന്നു പറഞ്ഞ […]

ശബരിമല സ്ത്രീ പ്രവേശനം: ബിജെപി രണ്ടാം ഘട്ട സമരത്തിനു ജില്ലയിൽ തുടക്കം; എസ്പി ഓഫിസ് മാർച്ചിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തുറന്നടിച്ച് ബിജെപി നേതാവ്; പ്രകടനത്തിൽ പങ്കെടുത്ത അൻപത് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; വീഡിയോ പരിശോധിച്ച് പ്രവർത്തകരെ കേസിൽ പെടുത്തിയേക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രണ്ടാം ഘട്ടസമരവുമായി ബിജെപി. നിലയ്ക്കലിലും സ്ംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കള്ളക്കേസെടുത്തതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായി ചൊവ്വാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാരുടെ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കോട്ടയത്ത് നടന്ന പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി രംഗത്തിറങ്ങി. ഇതിനിടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അൻപതോളം പ്രവർത്തകർക്കും […]

എം ജി സർവകലാശാല പരിസരത്ത് യുവാവിന്റെ മൃതദേഹം: മൃതദേഹം കണ്ടെത്തിയത് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം

സ്വന്തം ലേഖകൻ കോട്ടയം: എം ജി സർവകലാശാല പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ വേലംകുളം കാരാട്ട് വീട്ടിൽ രാജപ്പന്റെ മകൻ പ്രദീപി (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദീപിനെ തിങ്കളാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചൊവ്വാഴ്ച രാവിലെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ എം ജി സർവകലാശാല ക്യാമ്പസിൽ വി.സിയുടെ ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക്ക് ക്ലബിന് സമീപത്തെ മതിലിനോട് ചേർന്നാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം കണ്ടതെത്തിയ സർവകലാശാല സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം […]