ശബരിമല സ്ത്രീ പ്രവേശനം: ബിജെപി രണ്ടാം ഘട്ട സമരത്തിനു ജില്ലയിൽ തുടക്കം; എസ്പി ഓഫിസ് മാർച്ചിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തുറന്നടിച്ച് ബിജെപി നേതാവ്; പ്രകടനത്തിൽ പങ്കെടുത്ത അൻപത് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; വീഡിയോ പരിശോധിച്ച് പ്രവർത്തകരെ കേസിൽ പെടുത്തിയേക്കും

ശബരിമല സ്ത്രീ പ്രവേശനം: ബിജെപി രണ്ടാം ഘട്ട സമരത്തിനു ജില്ലയിൽ തുടക്കം; എസ്പി ഓഫിസ് മാർച്ചിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തുറന്നടിച്ച് ബിജെപി നേതാവ്; പ്രകടനത്തിൽ പങ്കെടുത്ത അൻപത് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്; വീഡിയോ പരിശോധിച്ച് പ്രവർത്തകരെ കേസിൽ പെടുത്തിയേക്കും

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രണ്ടാം ഘട്ടസമരവുമായി ബിജെപി. നിലയ്ക്കലിലും സ്ംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കള്ളക്കേസെടുത്തതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ നടത്തുന്ന സമരപരമ്പരകളുടെ ഭാഗമായി ചൊവ്വാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാരുടെ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കോട്ടയത്ത് നടന്ന പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി രംഗത്തിറങ്ങി. ഇതിനിടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അൻപതോളം പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരുനക്കരയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. നൂറ്റമ്പതിലേറെ പ്രവർത്തകർ പ്രകടനത്തിലും തുടർന്ന് ചേർന്ന യോഗത്തിലും പങ്കെടുത്തു. പ്രകടനം കളക്ടറേറ്റിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിനു സമീപം പൊലീസ് തടഞ്ഞു.

തുടർന്ന് ചേർന്ന സമ്മേളനമാണ്
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗുണ്ടയും മന്ത്രി എം.എം.മണി ജാരസന്തിയും ധനമന്ത്രി തോമസ് ഐസക്ക് പോക്കറ്റടിക്കാരനും ദേവസ്വംമന്ത്രി കടകംപള്ളിക്ക് മാമായാണെന്നുമായിരുന്നു അതിരൂക്ഷമായ ആക്രമണം നടത്തിയത്. പിണറായി വിജയനെപോലെ ഗുണ്ടായ മറ്റൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലന്ന് ആരോപിച്ച രാധാകൃഷ്ണൻ, തയ്യൽ തൊഴിലാളിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ് പിണറായി വിജയൻ രാഷ്ട്രീയ നേതാവായത്.
എം.എം മണിയ്‌ക്കെതിരെ അതിരൂക്ഷവും ഗുരുതരമവുമായി ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തിയിരിക്കുന്നത്. മണിയുടെ പിതാവ് കഞ്ചാവ് വിൽക്കുന്നതിനായാണ് ഇടുക്കിയിൽ എത്തിയത്. അപ്പോഴുണ്ടായ ജാരസന്തതിയാണ് മണി. ഫെമിനിസ്റ്റുകളെയും, ആക്ടിവിസ്റ്റുകളെയും ശബരിമലയിലെത്തിക്കാൻ ഒത്താശ െചയ്ത കടകംപള്ളിക്ക് മാമപ്പണിയാണ്. പെൻഷൻകാരുടെ പോക്കറ്റിൽ കൈയിട്ടുവാരിയ പോക്കറ്റടിക്കാരനാണ് ധനമന്ത്രി തോമസ് ഐസക്കെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. ഇതിനെയെല്ലാം ആവേശത്തോടെയാണ് പ്രവർത്തകർ കയ്യടിച്ച് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പിണറായി വിജയനെ പുറത്താക്കാൻ അമിത്ഷാ വേണ്ട ശ്രീധരൻ പിള്ളയുടെ പകുതി മതി. തടിയിലല്ല തലയിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പിണറായിക്കില്ല. കേരളത്തിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. മുഖ്യമന്ത്രി എല്ല ജില്ലകളിലും പോയി അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. സി.പി.എമ്മുകാരെ വിളിച്ചുകൂട്ടി നവോത്ഥാന നായകനാവുകയാണ്. ആചാരങ്ങൾ ലംഘിക്കാൻ ധൈര്യമുെണ്ടങ്കിൽ മുഖ്യമന്ത്രി സ്വന്തം മകളുമായി ശബരിമലയിലേക്ക് എത്തണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.ഹരി അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.കെ. ശശികുമാർ, കെ.പി.ഭുവനേശ്, സി.എൻ. സുഭഷ്, എൻ.പി.രാജഗോപാൽ, ടി.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു.
ഇതിനിടെ കെകെ റോഡ് ഉപരോധിച്ച് പ്രതിഷേധം പ്രകടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അൻപതോളം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം കേസെടുത്തതോടെ ഇവരുടെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹർത്താലിന്റെ വീഡിയോ അടക്കമുള്ളവ പൊലീസ് ശേഖരിച്ചിട്ടുണ്ട്.