മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാരനായ സുജിത്ത്(27)നെയാണ് ഇന്ന് രാവിലെ കൊല്ലം കടക്കലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് സൂചന.
തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരനായ സുജിത്ത് രണ്ട് വർഷമായി മാത്യു ടി തോമസിന്റെ ഗൺമാനാണ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സുജിത്ത് വീട്ടിലെത്തിയത്. സുജിത്തിന്റെ രണ്ട് കൈകളിലേയും ഞരമ്പുകൾ മുറിച്ച നിലയിലാണ് കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0