Spread the love

കേരള സർക്കാരിന് കീഴിലുള്ള നിഷിൽ ജോലിയവസരം. നിഷിന് കീഴിലുള്ള കോളജ് ഓഫ് ഒക്യൂപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ നിയമനങ്ങളാണ് നടക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 23ന് മുൻപായി ഇമെയിൽ മുഖേന അപേക്ഷിക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 02.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിനിക്കൽ സൂപ്പർവൈസർ ( ഒക്യുപേഷണൽ തെറാപ്പി) = 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ = 1 ഒഴിവ്

പ്രായപരിധി

ക്ലിനിക്കൽ സൂപ്പർവൈസർ = 45 വയസ് വരെയാണ് പ്രായപരിധി. പ്രായം 2026 ജനുവരി 01 അടിസ്ഥാനമാക്കി കണക്കാക്കും.

അസിസ്റ്റന്റ് പ്രൊഫസർ = 50 വയസുവരെ പ്രായമുള്ളവർക്ക് അവസരം. പ്രായം 2026 ജനുവരി 01 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

ക്ലിനിക്കൽ സൂപ്പർവൈസർ ( ഒക്യുപേഷണൽ തെറാപ്പി)

ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം, പ്രവൃത്തിപരിചയം ആവശ്യമില്ല.

അസിസ്റ്റന്റ് പ്രൊഫസർ

ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഒടി പഠനശേഷം, പ്രശസ്തമായ സ്ഥാപനത്തിൽ ക്ലിനിക്കൽ/അധ്യാപന രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം

ക്ലിനിക്കൽ സൂപ്പർവൈസർ ( ഒക്യുപേഷണൽ തെറാപ്പി) = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,550 രൂപ ശമ്പളമായി ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ നിഷിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് മുഖേന വിശദവിവരങ്ങൾ അറിയുക. അപേക്ഷകൾ മാർച്ച് 23 വൈകുന്നേരം 5 മണിക്ക് മുമ്പായി [email protected] എന്ന വിലാസത്തിലേക്ക് ഇമെയിലായി അയയ്ക്കണം. ഇമെയിലിന്റെ subject line “545NISH/ Clinical Supervisor – Occupational Therapy” എന്ന് രേഖപ്പെടുത്തണം.