ശബരിമല: രാഹുൽ ഗാന്ധിയെ തള്ളി കെ സുധാകരൻ; വിശ്വാസികളെ സംരക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് തകർന്നടിയും

ശബരിമല: രാഹുൽ ഗാന്ധിയെ തള്ളി കെ സുധാകരൻ; വിശ്വാസികളെ സംരക്ഷിച്ചില്ലെങ്കിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ

കാസർഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. വിശ്വാസികളെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് തകർന്നടിയുമെന്ന് കാസർകോട് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ സുധാകരൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ വിശ്വാസികളെ കൂടെ നിർത്താൻ സാധിച്ചില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അടിവേര് ഇളകും. ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരേ കെ സുധാകരൻ പമ്പയിൽ സമരം നടത്തുകയും നാമജപയാത്രയുടെ മറവിൽ അക്രമം നടത്തിയവർക്കെതിരേ പോലിസ് നടപടിയെടുത്തപ്പോൾ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ശബരിമല ക്ഷേത്രത്തിൽ പോലിസ് അതിക്രമം തുടരുകയാണെങ്കിൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തപ്പോഴും സുധാകരൻ വിമർശനവുമായെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group