കൊവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു: ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

കൊവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു: ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 114 ആയി ഉയർന്നു. ജില്ലയിൽ ഇന്ന് ആർക്കും രോ​ഗമുക്തിയില്ല. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ, കാമാക്ഷി സ്വദേശിനി (49). ഇവരുടെ ഡൽഹിയിൽ നിന്നെത്തിയ മകൾക്കും ചെറുമകനും ജൂൺ 5 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ജൂലൈ 10 ന് ശ്രവ പരിശോധന നടത്തിയിരുന്നു.

ജൂൺ 24 ന് ഷാർജയിൽ നിന്നെത്തിയ കുമളി സ്വദേശി (29). ഷാർജയിൽ നിന്നും കൊച്ചി എയർപോർട്ടിലെത്തി, അവിടെ നിന്നും ടാക്സിയിൽ കുമളിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 30 ന് റിയാദിൽ നിന്നും എത്തിയ രാജകുമാരി സ്വദേശി (29). റിയാദിൽ നിന്നും കോഴിക്കോട് എയർപോർട്ടിലെത്തി അവിടെ നിന്നും ടാക്സിയിൽ രാജകുമാരിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ജൂൺ 26 ന് ഷാർജയിൽ നിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശി (57). കൊച്ചി എയർപോർട്ടിൽ നിന്നും ടാക്സിയിൽ വണ്ടിപ്പെരിയാറിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 2 ന് മസ്ക്കറ്റിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (23). കൊച്ചി എയർപോർട്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയെത്തി. അവിടെ നിന്നും പിതാവിനൊപ്പം സ്വന്തം വാഹനത്തിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 29 ന് ഷാർജയിൽ നിന്നും സഹോദരനൊപ്പം നാട്ടിലെത്തിയ കാഞ്ചിയാർ സ്വദേശി (35). കോഴിക്കോട് നിന്നും ടാക്സിയിൽ കാഞ്ചിയാറ്റിലെത്തി സഹോദരനൊപ്പം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 26 ന് മുംബൈയിൽ നിന്നും മക്കൾക്കൊപ്പം എത്തിയ ഉപ്പുതറ സ്വദേശിനി (29). ട്രെയിനിൽ എറണാകുളത്തെത്തിയ ഇവർ അവിടെ നിന്നും ടാക്സിയിൽ ഉപ്പുതറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
8. ജൂൺ 29 ന് മുംബൈയിൽ നിന്നും ട്രെയിനിലെത്തിയ കരിമണ്ണൂർ സ്വദേശി (26). എറണാകുളത്തു നിന്നും ടാക്സിയിൽ കരിമണ്ണൂരെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂലൈ 5 ന് കമ്പത്തു നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി (63). കമ്പത്തു നിന്നും സ്കൂട്ടറിൽ യാത്ര ചെയ്ത് എത്തിയ ഇദ്ദേഹം ആനവിലാസത്ത് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ജൂലൈ 5 ന് തേനിയിൽ നിന്നെത്തിയ കാഞ്ചിയാർ സ്വദേശി (57). തേനിയിൽ നിന്ന് ബോഡിമെട്ടു വരെ ടാക്സിയിലും അവിടെ നിന്നു പൂപ്പാറ വരെ ബൈക്കിലും പൂപ്പാറയിൽ നിന്ന് നെടുങ്കണ്ടം, നെടുങ്കണ്ടത്തു നിന്ന് കട്ടപ്പന വരെയും സ്വകാര്യ ബസിൽ എത്തി. തടിയമ്പാട് ക്വാറൻ്റെയിൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 29 ന് തമിഴ്നാട് തേനിയിൽ നിന്നും എത്തിയ #തടിയമ്പാട് സ്വദേശിനി (29). തേനിയിൽ നിന്നും തടിയമ്പാടിന് സ്വകാര്യ വാഹനത്തിൽ എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂലൈ രണ്ടിന് തമിഴ്നാട് ഗൂഡല്ലൂരിൽ നിന്നും വന്ന കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ (55, 49). ഗൂഡല്ലൂരിൽ നിന്നും കാഞ്ചിയാറിലേക്ക് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 9ന് മുംബൈയിൽ നിന്നും വന്ന വണ്ണപ്പുറം സ്വദേശി (36). മുംബൈയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. കൊച്ചിയിൽ നിന്നും ടാക്സിയിൽ വണ്ണപ്പുറം എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ 9ന് കൊവിഡ് സ്ഥിരീകരിച്ച ശങ്കരൻ കോവിൽ നിന്നെത്തിയവരുടെ കുടുംബാംഗം (42). ശങ്കരൻ കോവിൽ നിന്നും മിഴിയിലേക്കു മിഴിയിൽ നിന്നും മൂന്നാറിലേക്ക് ടാക്സിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ജൂൺ 23 തിരുനെൽവേലിയിൽ നിന്നും കുമളിയിൽ എത്തിയ മൂന്നാർ സ്വദേശിനി (30). തിരുനെൽവേലിയിൽ നിന്നും കുമളി യിലേക്കും കുമളിയിൽ നിന്ന് മൂന്നാറിലേക്കും വെവ്വേറെ ടാക്സിയിൽ വീട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജില്ലയിൽ നിന്ന് ആയച്ച 345 സാമ്പിളുകളിൽ 333 പേരുടെ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്.