12 കോടി ഈ ജില്ലയിൽ: ടിക്കറ്റ് നമ്പർ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലോട്ടറി പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന 12 കോടിയുടെ ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ വിറ്റ
TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപ സമ്മാനമുള്ള ടിക്കറ്റിന് നികുതി കഴിച്ച് ഏഴരക്കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

എറണാകുളം ജില്ലയിലാണ് വിറ്റത് എന്നാണ് വിവരം. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും.

നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവെന്നും അതിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.