മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഭാര്യയെ ഉപേക്ഷിക്കാമെന്നു വാഗ്ദാനം; പതിനഞ്ചുകാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച നരാധമന് ജീവപര്യന്തം കഠിനതടവ്; ശിക്ഷവിധിച്ചത് കോട്ടയം പോക്‌സോ കോടതി

മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഭാര്യയെ ഉപേക്ഷിക്കാമെന്നു വാഗ്ദാനം; പതിനഞ്ചുകാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച നരാധമന് ജീവപര്യന്തം കഠിനതടവ്; ശിക്ഷവിധിച്ചത് കോട്ടയം പോക്‌സോ കോടതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാര്യയെ ഉപേക്ഷിച്ച ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി, മകളുടെ പ്രായമുള്ള പെൺകുട്ടിയെ പല തവണ പല സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ നരാധമന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. പെൺകുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കടപ്ലാമറ്റം സ്വദേശിയായ ബിജു ആന്റണിയെ(49)യാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി, കുട്ടിയെ വിവാഹം ചെയ്യാം എന്നു വാഗ്ദാനം ചെയ്താണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം കഠിന തടവും അരലക്ഷംരൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനും ഇരയായ പെൺകുട്ടിയുടെ പ്രായത്തിലുള്ള മകളുള്ള ആളുമാണ് പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഭാര്യയെ ഉപേക്ഷിക്കുകയാണ് എന്നും, പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലും, പെൺകുട്ടിയുടെ വീട്ടിലും വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

തുടർന്നു ഇന്ത്യൻ ശിക്ഷാ നിയമം 363, 366, 376(2) (ജെ), 376 (2) (എൻ), പോക്‌സോ ആക്ടിലെ അഞ്ച് എൽ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, തട്ടിക്കൊണ്ടു പോയി, ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെയും , 19 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.