ഷെയ്ൻ നിഗം വിഷയത്തിൽ പ്രതികരിച്ച് ഷമ്മി തിലകൻ :  സംഘടനയുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം

ഷെയ്ൻ നിഗം വിഷയത്തിൽ പ്രതികരിച്ച് ഷമ്മി തിലകൻ : സംഘടനയുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗവും സിനിമാ നിർമ്മാതാക്കളുമായും ഉടലെടുത്ത പ്രശ്‌നത്തിൽ പ്രതികരിച്ച് ഷമ്മി തിലകൻ. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലെ നേതൃത്വം പറയുന്നത് മറ്റുള്ളവർ അനുസരിക്കൂ. മുതിർന്നവരെ കണ്ടാണ് പുതിയ തലമുറയിൽ ഉള്ളവർ പഠിക്കുന്നത്. ഇപ്പോഴുള്ള കാര്യങ്ങൾ പറയാൻ മുതിർന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോ എന്നും ഷമ്മി തിലകൻ ചോദിക്കുന്നു.

ഇതിനിടെ നിർമ്മതാക്കളെ മനോരോഗികളാണെന്ന പ്രസ്താവനയിൽ നടൻ ഷെയ്ൻ നിഗം മാപ്പ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ൻ നിഗത്തിന്റെ കുറിപ്പ്. വിവാദ പ്രസ്താവന നടത്തിയതോടെ നിർമ്മാതാക്കൾ നടപടി കടുപ്പിക്കുമെന്ന സൂചനകൾക്കിടെയാണ് ഷെയ്നിന്റെ മാപ്പപേക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയ്ൻ നിഗത്തിന്റെ വിമർശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചടകളിൽ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ൻ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.