video
play-sharp-fill

നിങ്ങള്‍ ദിവസവും ഒൻപത് മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ആയുസ് ആറ് വര്‍ഷം കുറയുമെന്ന് റിപ്പോർട്ട് ; രാത്രി തീരെ ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് മറവി രോഗം അഥവാ ഡിമെന്‍ഷ്യ സാധ്യതയും ; ഉറക്കം കൂടിയാലും കുറഞ്ഞാലും പ്രശ്നമോ…കാരണം അറിയാം

Spread the love

കൃത്യമായി ഉറങ്ങുന്ന വ്യക്തികളെ സംബന്ധിച്ച്‌് അവര്‍ മികച്ച ആരോഗ്യം ഉള്ളവരായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രാത്രി തീരെ ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് മറവി രോഗം അഥവാ ഡിമെന്‍ഷ്യ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോ പുറത്തു വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് ഉറക്കവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. നിങ്ങള്‍ ദിവസവും ഒമ്ബത് മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ആയുസ് ആറ് വര്‍ഷം കുറയുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഒരു രാത്രിയില്‍ ശരാശരി ഒമ്ബത് മണിക്കൂര്‍ ഉറങ്ങിയാല്‍ ആ വ്യക്തിയുടെ തലച്ചോറിന പെട്ടെന്്ന വാര്‍ദ്ധക്യം ബാധിക്കുമെന്നും അങ്ങനെ മറവി രോഗം ഉണ്ടാകാന്‍ കാരണമാകും എന്നുമാണ് ഗവേഷകര്‍ പറയുന്നത്. ടെക്സസ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത്. ഉറക്കത്തിന്റെ ദൈര്‍ഘ്യം നീളുന്നത് ഡിമെന്‍ഷ്യക്ക് കാരണമാകും എന്നാണ് അവര്‍ വ്യക്തമായ തെല്‍വുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്.

27 നും 85നും ഇടയില്‍ പ്രായമുള്ള 1853 ആരോഗ്യമുള്ള വ്യക്തികളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യം അവരുടെ ബൗദ്ധികമായ കഴിവുകളെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചായിരുന്നു ഗവേഷണം പ്രധാനമായും നോക്കിയിരുന്നത്. ഓരോ നാല് വര്‍ഷവും ഇടവിട്ടാണ് ഇത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തിയത്. പങ്കെടുക്കുന്നവര്‍ ഓരോ നാല് വര്‍ഷത്തിലും ഒരു സര്‍വേ പൂര്‍ത്തിയാക്കി, അവര്‍ ഓരോ രാത്രിയും എത്ര മണിക്കൂര്‍ ഉറങ്ങി എന്നകാര്യം വിശദീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് വര്‍ഷത്തോളമായി നടത്തിയ പഠനത്തില്‍ ദിവസവും ഒമ്ബത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ ബൗദ്ധിക നിലവാരത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കം പോയതായി കണ്ടെത്തി. മാനസികാവസ്ഥയിലെ പ്രശ്നങ്ങള്‍ പലപ്പോഴും ഉറക്കത്തെ ബാധിക്കാറുണ്ട് എന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്. രാത്രിയില്‍ ശരാശരി എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത 64ശതമാനം വര്‍ദ്ധിക്കുമെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

പകല്‍ സമയത്ത് ഉറങ്ങുന്നത് പകല്‍ സമയത്ത് അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുമെന്നാണ് സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ പറയുന്നത്.