Thursday, April 23, 2026

അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി; പത്തനംതിട്ടയിൽ താളംതെറ്റി നിർമ്മാണ, ഹോട്ടൽ മേഖലകൾ

Spread the love

പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യാൻ കൂട്ടത്തോടെ മടങ്ങിയതോടെ പത്തനംതിട്ടയിൽ നിർമ്മാണമേഖലയെ പ്രതി​സന്ധി​യി​ലാക്കി​.

video
play-sharp-fill

സ്വകാര്യമേഖലയ്ക്ക് പുറമേ വൻകി​ട സർക്കാർ പദ്ധതി​കളും തൊഴിലാളികളുടെ അഭാവത്തി​ൽ നി​ശ്ചലാവസ്ഥയി​ലാണ്. ജില്ലയിലെ നിരവധി നി​ർമ്മാണ പ്രവർത്തി​കൾക്ക് തടസം നേരിടുന്നതായി​ പി.ഡബ്ല്യൂ.ഡി അധികൃതർ അറി​യി​ച്ചു.

റോഡ്, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. ബംഗാൾ, തമിഴ്നാട് സ്വദേശികളാണ് ജി​ല്ലയി​ലെ നിർമ്മാണ മേഖലയിൽ ഏറെയുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വരേഖകളിൽ പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടമായുള്ള മടക്കത്തി​ന് കാരണം.

23, 29 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ഇവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. ബംഗാളി​ൽ രണ്ടുഘട്ടമായാണ് തി​രഞ്ഞെടുപ്പ്. 29ന് നടക്കുന്ന രണ്ടാംഘട്ടത്തി​ന് ശേഷമേ തൊഴി​ലാളി​കളുടെ മടങ്ങി​വരവി​ൽ കാര്യമായ പുരോഗതി​യുണ്ടാവൂ.

ട്രെയിൻ ടിക്കറ്റ് ലഭ്യമാകാത്ത ബംഗാൾ സ്വദേശികൾ കൂട്ടമായി ബസുകളി​ൽ നാട്ടിലേക്ക് പോയിട്ടുണ്ട്. കരാറുകാർ ഇതിനാവശ്യമായ സഹായവും ചെയ്തുനൽകി​.

വോട്ടുചെയ്തതിന് ശേഷം മടക്കിക്കൊണ്ട് വരാൻ കൂടിയാണ് ബസുകൾ ക്രമീകരിച്ചി​ട്ടുള്ളത്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കെട്ടിടങ്ങൾ കരാർ എടുത്തവർ തൊഴിലാളികളുടെ അഭാവത്തി​ൽ ഏറെ ബുദ്ധി​മുട്ടുകയാണ്.

ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളിലും കൂടുതലായി ജോലി​ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകൾ, തട്ടുകടകൾ, കോഴിക്കടകൾ, പച്ചക്കറി വ്യാപാരികൾ , പലചരക്ക് കടകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിൽ അന്യസംസ്ഥാന തൊഴി​ലാളി​കൾ നിരവധിയുണ്ട്. ബസുകളിലും ഓട്ടോറിക്ഷകളിലും കൂടുതൽ യാത്രചെയ്യുന്നതും അന്യ സംസ്ഥാനക്കാരായതി​നാൽ ഈമേഖലയിലും വരുമാനക്കുറവുണ്ട്.