Thursday, April 23, 2026

അസാപ് കേരളയുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ഗ്രാജ്വേറ്റ് ഇന്റേണ്‍ പോസ്റ്റില്‍ 11 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: അസാപ് കേരളയ്ക്ക് കീഴില്‍ കെഎല്‍ഡിസിയില്‍ ഇന്റേണ്‍ഷിപ്പ് അവസരം. ഗ്രാജ്വേറ്റ് ഇന്റേണ്‍ അവസരമാണ് വന്നിട്ടുള്ളത്.

video
play-sharp-fill

ആകെ ഒഴിവുകള്‍ 11. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎല്‍ഡിസിയില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 11. ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.

തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ് വന്നിട്ടുള്ളത്.

യോഗ്യത

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്.

സ്റ്റൈപ്പന്റ്

പ്രതിമാസം 12000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

അപേക്ഷ ഫീസ്

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി 500 രൂപ ഫീസായി അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ അസാപ് കേരളയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഗ്രാജ്വേറ്റ് ഇന്റേണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.