Thursday, April 23, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില ഗുരുതരം; പൂരം നടത്തിപ്പിൽ ഇന്ന് നിർണായക തീരുമാനം

Spread the love

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലൈസൻസി സതീഷിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. സതീഷ് വെൻ്റിലേറ്ററിലാണ് ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ വിഷ്‌ണുവിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡിഎൻഎ പരിശോധനകൾക്കായി മൊബൈൽ ലാബ് ഇന്ന് തൃശൂരിലെത്തും.

video
play-sharp-fill

അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ്, സതീഷ് എന്നിവർ ബേൺ ഐസിയുവിൽ തുടരുകയാണ്.

ഇതിനിടെ, അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിനെക്കുറിച്ച് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇരു ദേവസ്വങ്ങളുടെയും അഭിപ്രായം കേട്ടതിന് ശേഷമായിരിക്കും തീരുമാനം. നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group