Thursday, April 23, 2026

ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന്റെ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.

Spread the love

പെരിന്തൽമണ്ണ: മൊബൈൽ ഫോൺ പൊട്ടിതെറിച്ച് യുവാവിന് പരിക്ക്

video
play-sharp-fill

പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം

സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്ക് കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു.

പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്ന് അപ്രതീക്ഷിതമായി വലിയ ചൂട് അനുഭവപ്പെടുകയായിരുന്നു.

ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ നെബു ആന്റണിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.