Thursday, April 23, 2026

ആറ് മണിക്കൂർ നീണ്ട ക്ലാസിക്കൽ സംഗീത നൃത്തം; യുകെ വേൾഡ് റെക്കോർഡ് ഇൽ ഇടം പിടിച്ചു സാവരിയ ടീം

Spread the love

കോട്ടയം: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ് മണിക്കൂർ നീണ്ട ക്ലാസിക്കൽ സംഗീത നൃത്ത അരങ്ങേറ്റം കുറിച്ച് ലേഖാസ് ടി വി ഇന്റർനാഷണൽ നടത്തിയ സാവരിയ ഡിബ്യൂട്ട് -2026 ഇൽ നൂറോളം കലാകാരന്മാർ തങ്ങളുടെ കഴിവ് തെളിയിച്ചു.

video
play-sharp-fill

നാല് സംസ്ഥാനങ്ങളിൽ നിന്നും 3 രാജ്യങ്ങളിൽ നിന്നും വന്ന കലാകാരന്മാരെ സമന്വയിപ്പിച്ചാണ് പ്രോഗ്രാം ഡയറക്ടർ നിജീഷ് രാമദാസ് സാവരിയ ഡിബ്യൂട്ട്-26 ഒരു ചരിത്ര സംഭവം ആക്കിയത്.
ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്‌സ് ആയ സഹോദരിമാർ നിവേദിത ദാസും നിരഞ്ജന ദാസും മോഡറേറ്റർമാരായി പ്രോഗ്രാം നിയന്ത്രിച്ചു.

നാട്യരായഞ്ച അരുണ ശ്രീനിവാസ്
ഹൈദരാബാദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
തന്റെ സ്റ്റുഡന്റസ് ആയ പത്തോളം കലാകാരികളുടെ കുച്ചിപ്പുടി ഫ്യൂഷൻ വേറിട്ട അനുഭവം ആയിരുന്നു.

Oplus_16908288

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിൽ നിന്നും ഡോ. വെങ്കട ജാനകി ഭരതനാട്യം, ഭോപ്പാലിൽ നിന്നും വന്ന ഡോ. പൂനം രാത്തോർ കഥക്ക്
നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു.

മലേഷ്യയിൽ നിന്നും
ഗുരു ഡോ. തമിഴ് സെൽവിയുടെയും
ഡോ. നങ്ഗായി രാമചന്ദ്രൻന്റെയും 50 ഓളം കലാകാരികൾ
ഹൈദരാബാദ് ഇൽ നിന്നും ഗുരു ഡോ. ആദിലക്ഷ്മിയുടെ 25 ഓളം സ്റ്റുഡന്റസ്.
സെക്കന്ദ്രബാഡ് ഇൽ നിന്നും ഗുരു വിഷ്ണു പ്രിയയുടെ 25 ഓളം സ്റ്റുഡന്റസ്
എന്നിവർ കുച്ചിപ്പുടി, ഭരതനാട്യം, കഥക്, സെമി ക്ലാസിക്കൽ സംഗീതം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു.

സിങ്കപ്പൂർ, അമേരിക്ക, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 10 ഓളം കലാകാരികൾ ഓൺലൈൻ ആയും പങ്കെടുത്തു .

നാല് രാജ്യങ്ങളിൽ നിന്നും 4 സംസ്ഥാനങ്ങളിൽ നിന്നും ആയി നൂറോളം കലാകാരൻമാരെ ഒരുമിച്ച് ചേർത്ത് 6 മണിക്കൂർ നീണ്ടു നിന്ന കലാമാമാങ്കം
ഗുരുവായൂർ ക്ഷേത്രത്തിലും, പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിഷു ദിവസങ്ങളായ ഏപ്രിൽ 13, 14,15 ഇൽ നടത്തി ചരിത്രം ആക്കിയാണ്
സാവരിയ ഡിബ്യൂട്ട് യുകെ വേൾഡ് റെക്കോർഡ് ഇൽ ഇടം പിടിച്ചത്.

തേർഡ് ഐ ന്യൂസ്‌ ന്റെ ഡയറക്ടറും ഓൺലൈൻ മീഡിയ സംസ്ഥാന പ്രസിഡന്റ് ആയ ശ്രീകുമാർ സാവരിയ ഡിബ്യൂട്ടിന് ആശംസകൾ നേർന്നു.