Thursday, April 23, 2026

മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു; മകനെ കാണാതായതില്‍ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

Spread the love

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു.

video
play-sharp-fill

പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്.

ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകള്‍ ഇന്ന് മുതല്‍ നടക്കും. 4 പേരെ കുറിച്ച്‌ ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചികിത്സയിലുള്ള 10പേരില്‍ 4പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അപകട സ്ഥലത്ത് ഇന്ന് വീണ്ടും കെഡാവർ നായ്ക്കളെ എത്തിച്ച്‌ പരിശോധന നടത്തും. സ്ഫോടനത്തില്‍ നാലു പേരെ ആണ് കാണാതായത്. കോട്ടപ്പുറം, കമ്മത് ലൈൻ സ്വദേശിയായ അഭിജിത് എന്ന അഭി, തൃശൂർ മണക്കൂടി സ്വദേശി കോലാട്ടു പുരക്കല്‍ ഹൗസില്‍ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലൈനില്‍ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് കാണാതായത്.